യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

Breaking News Middle East

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യെരുശലേം: ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഭൌതിക ശാസ്ത്രജ്ഞന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും ഒരു സംഘം 2022-ല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടിനു താഴെയുള്ള സ്ഥലത്ത് മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ ഗുഹയിലേക്ക് ഒരു വലിയ ഉപകരണം മ്യൂണ്‍ ഉപകരണം കയറ്റിവിട്ടിരുന്നു.

കോസ്മിക് കിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ചെറുതും എന്നാല്‍ ശക്തവുമായ ഉപ ആറ്റോമിക് കണങ്ങളായ മ്യൂണുകളുടെ കോണീയ സപ്ളേ പിടിച്ചെടുക്കാനും രജിസ്റ്റര്‍ ചെയ്യാനും രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് മ്യൂയോണുകള്‍.

ഇത് ഇലക്ട്രോണുകള്‍ക്ക് സമാനമാണ് പക്ഷെ കൂടുതല്‍ ഭാരമുള്ളവയാണ്. അവയുടെ ക്വാണ്ടം സ്വഭാവം കാരണം പലപ്പോഴും തരങ്ക സ്വഭാവമുള്ളവയാണ്.

ഈ വലിയ ഉപകരണം കുഴഞ്ഞു കിടക്കുന്ന കമ്പികള്‍, കുഴലുകള്‍, റിബണുകള്‍, ക്ളാമ്പുകള്‍ എന്നിവയാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ലോഹ ഘടകങ്ങളുടെ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്.

3000 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഗുഹയിലേക്ക് ഇവ കടത്തിവിട്ടു. പുരാതന കാലത്ത് നഗരത്തിന്റെ പ്രധാന ജലസ്രോതസ്സിലേക്ക് നയിച്ച രഹസ്യ പാതകള്‍ കണ്ടെടുക്കുന്നതിനും ഒരു ചട്ടുകം ഉയര്‍ത്താതെതന്നെ ദൌത്യം നിറവേറ്റുന്നതിനു മ്യൂണ്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നു.

എല്ലാ പുരാതന നഗരങ്ങള്‍ക്കും ജലവിതരണവും ഉറപ്പുള്ളതും രഹസ്യവുമായ വഴികള്‍ ആവശ്യമായിരുന്നു. യൂണിവേഴ്സിറ്റിയിലെ പുരാതന യിസ്രായേല്‍ പഠനങ്ങളുടെ ഡയറക്ടറും ഇപ്പോഴത്തെ പഠന ദൌത്യ സംഘത്തിലെ പ്രധാനിയുമായ പ്രൊഫ. ഒഡൈഡ് ലിപ്ഷിറ്റ്സ് അഭിപ്രായപ്പെടുന്നു.

യെരുശലേമിനു താഴെയുള്ള തുരങ്കങ്ങളും അറകളും കനാലുകളും മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിയുടെ നാല് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് ലിപ്ഷിറ്റ്സ്.

ഈ മ്യൂണ്‍ റേഡിയേ ഗ്രാഫിയെ നഗ്ന നേത്രങ്ങള്‍ക്ക് കാണാനാകാത്ത ഭൂഗര്‍ഭ ഘടനകളും പുരാവസ്തുക്കളും പരമ്പരാഗത പുരാവസ്തു രീതികളും തിരിച്ചറിയുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് യെരുശലേമിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ഈ സാങ്കേതിക വിദ്യയിലൂടെ വെളിച്ചം വീശുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

മ്യൂയോണ്‍ കണികകള്‍ ഏതാണ്ട് പ്രകാശ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ ഖരശില ഉള്‍പ്പെടെ എന്തിനെയും തുളച്ചു കയറാന്‍ കഴിയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.