യെരുശലേം ദൈവാലയ കാലത്ത് നിര്‍മ്മിച്ച നീര്‍ച്ചാല്‍ കണ്ടെത്തി
യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഹെരോദാവ് രാജാവ് നിര്‍മ്മിച്ച ദൈര്‍ഘ്യമേറിയ നീര്‍ച്ചാല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി യാണ് ഈ വിവരം പുറത്തു വിട്ടത്.
യെരുശലേം മുനിസിപ്പാലിറ്റിയുടെ ഭൂ വികസനത്തിനായുള്ള ഖനനത്തിനിടെ ഗിവാട്ട് ഹമാറ്റോസിലാണ് ഏകദേശം 300 മീറ്റര്‍ (1000 അടി) നീളത്തിലുള്ള പുരാതന കനാലിന്റെ ശേഷിപ്പ് കണ്ടെത്തിയത്. നഗരത്തിന്റെ ജലലഭ്യത നിറവേറ്റുന്നതിനായി ഹെരോദാവ് നിര്‍മ്മിച്ച രണ്ട് അക്വഡക്റ്റുകളില്‍ (നീര്‍ച്ചാല്‍ , കനാല്‍ ) ഒന്നാണ് യെരുശലേം നീര്‍ച്ചാല്‍ .
യെരുശലേമിലെ പഴയ നഗരത്തിന്റെ യഹൂദ, അര്‍മേനിയന്‍ ക്വാര്‍ട്ടേഴ്സ് എന്നറിയപ്പെടുന്ന പ്രദേശങ്ങളിലേക്ക് അപ്പര്‍ അക്വഡക്റ്റ് വെള്ളം കൊണ്ടുവന്നു. ലോവര്‍ അക്വഡക്റ്റ് യെരുശലേം ദൈവാലയത്തിലേക്ക് വെള്ളം കൊണ്ടുവന്നു.
രണ്ടാം ദൈവാലയത്തിന്റെ അവസാന നാളുകളില്‍ യെരുശലേം നഗരം ഗണ്യമായി വളര്‍ന്നു. ദൈവാലയം പുനര്‍ നിര്‍മ്മിക്കപ്പെട്ടു. ടണലുകളിലും കുളങ്ങളിലും ഒഴുകുന്ന വെള്ളം ആലയത്തില്‍ വരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ക്കും താമസക്കാര്‍ക്കും പര്യാപ്തമല്ല. അതിനായി നഗരത്തിലേക്ക് ദൂരെ നിന്നും വെള്ളം കൊണ്ടുവരേണ്ടതായി ഉണ്ടായിരുന്നു.
ഐഎഎ എക്സകവേഷന്‍ ഡയറക്ടര്‍മാരായ ഡോ. ഓഫര്‍ ശ്യാമും, രൂത്ത് കോവാനും പറഞ്ഞു.
ഈ ജലസംവിധാനങ്ങള്‍ പുരാതന യിസ്രായേല്‍ ദേശത്തിലെ ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ ഒന്നാണെന്നും അവര്‍ പറഞ്ഞു. അക്വഡക്റ്റ് സമീപത്തുനിന്നും നിരവധി പുരാതന നാണയങ്ങളും കണ്ടെടുത്തു.
ലീജിയന്‍ പത്താമത്തെ കാലത്തെ ജലസംഭരണിയുടെ അടിത്തറയില്‍ താരതമ്യേന തുല്യ അകലത്തില്‍ ചിതറിക്കിടക്കുന്ന 25 നാണയങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഇത് ആകസ്മികമായിരുന്നില്ല. ഇത് ഇന്നത്തെ ജീവിത ആചാരത്തിന് സമാനമാണ്. ഭാഗ്യത്തിനായി അവിടെ നാണയങ്ങള്‍ വെയ്ക്കുന്നു ഇരുവരും പറയുന്നു.

