മുസ്ളീങ്ങളെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു നയിച്ച പാസ്റ്ററെ കൊലപ്പെടുത്തി

മുസ്ളീങ്ങളെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു നയിച്ച പാസ്റ്ററെ കൊലപ്പെടുത്തി

Africa Breaking News Others

മുസ്ളീങ്ങളെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു നയിച്ച പാസ്റ്ററെ കൊലപ്പെടുത്തി
കമ്പാല: ഉഗാണ്ടയില്‍ മുസ്ളീങ്ങളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിച്ച യുവ പാസ്റ്ററെ മതമൌലികവാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ജനുവരി 2-നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

13 മുസ്ളീങ്ങളെ സുവിശേഷ പ്രവര്‍ത്തനത്തിലൂടെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്റര്‍ അഹമ്മദ് മഫാബി (37) ആണ് കൊല്ലപ്പെട്ടത്.

പാസ്റ്റര്‍ മഫാബി സിറോങ്കോ ജില്ലയിലെ മബ്രിയിലെ നകാലോകിയില്‍ ഒരു ഇസ്ളാം-ക്രൈസ്തവ സംവാദത്തിനുശേഷം തന്റെ സ്വദേശമായ ബുട്ടലിജ ജില്ലയിലേക്കു മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ മബാലിയിലെ മുങ്കാഗ സെല്ലില്‍ രാത്രി പത്തു മണിയോടെ എത്തിയപ്പോള്‍ രണ്ടു മോട്ടോര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന ഇസ്ളാം മതമൌലിക വാദികള്‍ പാസ്റ്ററെയും തന്റെ കൂടെവന്ന രണ്ടു പേരെയും തടഞ്ഞു നിര്‍ത്തി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് പാസ്റ്റുടെ ബൈക്ക് തള്ളിതാഴെയിടുകയും യേശുവിനെ (ഖുറാനിലെ ഇസ്സയെ) ദൈവത്തോട് താരതമ്യപ്പെടുത്തുകയും ദൈവപുത്രനെന്നു വിളിക്കുന്നുഎന്നും പറഞ്ഞ് മൂര്‍ച്ചയുള്ള ഒരു സോമാലി കത്തികൊണ്ട് പാസ്റ്റര്‍ മഫാബിയുടെ കഴുത്തറക്കുകയായിരുന്നുവെന്ന് സംഭവത്തിനിടെ ജീവനെ ഭയന്ന് ഓടിരക്ഷപെട്ട മറ്റു രണ്ടു പേര്‍ പറഞ്ഞു.

പാസ്റ്റര്‍ മഫാബി വിവാഹിതനും 4 കുട്ടികളുടെ പിതാവുമാണ്. ഇസ്ളാം മതത്തില്‍ ജനിച്ചു വളര്‍ന്ന മഫാബി 2020 ഡിസംബറിലാണ് രക്ഷിക്കപ്പെട്ടത്. മറ്റൊരു സഭാ പാസ്റ്റര്‍ മഫാബിയുടെ വീട് നിരന്തരം സന്ദര്‍ശിക്കുകയും സുവിശേഷം പങ്കുവെച്ചതിനാലും വിശ്വാസത്തിലേക്കു വരികയായിരുന്നു.

ഇതേത്തുടര്‍ന്ന് മുസ്ളീങ്ങളില്‍നിന്നും വധഭീഷണി ഉണ്ടായതിനാല്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും മറ്റൊരു സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്ത് അവിടെ താമസിപ്പിക്കുകയായിരുന്നു. സഭയായിരുന്നു വാടകയും മറ്റു ചിലവുകളും വഹിച്ചിരുന്നത്.

പാസ്റ്റര്‍ മഫാബി 2021-ല്‍ നടന്ന ക്രിസ്ത്യന്‍ ‍-മുസ്ളീം സംവാദത്തില്‍ പാസ്റ്ററെ സഹായിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു വര്‍ഷത്തിനിടയില്‍ 100 മുസ്ളീങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വരാനിടയായി.

ഇതേത്തുടര്‍ന്ന് മുസ്ളീം മതമൌലിക വാദികള്‍ പാസ്റ്റര്‍ മഫാബിയോട് ശത്രുതയിലായിരുന്നു. താന്‍ ക്രിസ്തുവിനെ സ്വീകരിച്ചശേഷം ശക്തമായി കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുകയും പലരെയും കര്‍ത്താവിങ്കലേക്കു കൊണ്ടുവരികയും ചെയ്തു.

ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്നവരെ സംരക്ഷിക്കുന്നതിനായി പാസ്റ്റര്‍ മഫാബി ഒരു പുതിയ കേന്ദ്രം തുടങ്ങുകയും ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള ക്രമീകരണങ്ങളും ചെയ്തു വരികയായിരുന്നു.

പാസ്റ്റര്‍ മഫാബിയുടെ കൊലപാതകത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.