ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 90 ശതമാനം പേര്‍ക്കും കോവിഡ്

ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 90 ശതമാനം പേര്‍ക്കും കോവിഡ്

Asia Breaking News Health

ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 90 ശതമാനം പേര്‍ക്കും കോവിഡ്
ഹെനാന്‍ ‍: കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. രാജ്യത്തെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള പ്രവിശ്യയായ ഹെനാനില്‍ 90 ശതമാനം ആളുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.

അതായത് പ്രവിശ്യയിലെ 8.85 കോടി ജനങ്ങള്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചതിന്റെ കാലയളവ് പ്രാദേശിക ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

ചൈനീസ് ഭരണകൂടത്തിന്റെ കോവിഡ് കണക്കുകള്‍ക്കു നേര്‍ വിപരീതമാണ് ഹെനാന്‍ പ്രവിശ്യയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഔദ്യോഗിക കണക്കു പ്രകാരം സീറോ കോവിഡ് നയം നീക്കിയശേഷം 140 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1.2 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരിച്ചത് വെറും 30 പേര്‍ മാത്രം.

കഴിഞ്ഞ മാസമാണ് ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്.

വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.