വയറിന് അടിഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍

വയറിന് അടിഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍

Breaking News Health

വയറിന് അടിഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കാന്‍
അലസമായ ജീവിത ശൈലിയും അമിത ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും മൂലം ഭൂരിപക്ഷം പേരിലും അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വയറിന്റെ ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ്.

ഇവ മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. സാധാരണ ചെയ്യുന്ന വ്യായാമം കൊണ്ടും, കഠിന ജോലി കൊണ്ടും മാത്രം ഇത്തരം കൊഴുപ്പ് ഒഴിവാക്കാനിവില്ലെന്നും വരാം.

ശരീരത്തിന് ആവശ്യമില്ലാത്ത തരത്തിലുള്ള ദോഷകരമായ കൊളസ്ട്രോള്‍ ആണ് ഇത്തരത്തില്‍ ശരീരഭാഗങ്ങളില്‍ അടിഞ്ഞ് കൂടി തടി കൂടൂന്നതിനും മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നത്.

അതുകൊണ്ടു തന്നെ ശാരീരിക വ്യായാമങ്ങള്‍ക്കൊപ്പം തന്നെ ചിട്ടയായ ഭക്ഷണ ക്രമം വഴി ശരീരത്തിലെ കൊഴുപ്പ് മാറ്റിയെടുക്കാന്‍ ഏറെ അത്യാവശ്യവുമാണ്.

അവകാഡോ, ഒലിവ് എണ്ണ, വാല്‍നട്ട്, സണ്‍ഫ്ളവര്‍ സീഡ്സ് എന്നിവയില്‍ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോള്‍ ആണ് അടങ്ങിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഇവ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ ഉറക്കമില്ലായ്മയും വയറില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.