സിറിയയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റോക്കറ്റ് ആക്രണണം, 3 കുട്ടികള്‍ മരിച്ചു

Breaking News Middle East

സിറിയയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റോക്കറ്റ് ആക്രണണം, 3 കുട്ടികള്‍ മരിച്ചു
ദമാസ്ക്കസ്: സിറിയന്‍ തസസ്ഥാന നഗരിയായ ദമാസ്ക്കസിലെ ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ സിറിയന്‍ വിമത സേന നടത്തിയ റോക്കറ്റാക്രണത്തില്‍ 3 കുട്ടികള്‍ കൊല്ലപ്പെട്ടു.

 

മാര്‍ച്ച് 6-ന് ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തായിരുന്നു സംഭവം. അര്‍മേനിയന്‍ സ്വദേശികള്‍ നടത്തിവന്നിരുന്ന കിഴക്കന്‍ ഗൌട്ടയിലെ സ്കൂളിലാണ് സംഭവം നടന്നത്.

 

ധാരാളം ക്രൈസ്തവര്‍ പാര്‍ക്കുന്ന സ്ഥലമാണിവിടം. ഇസ്ളാമിക ജിഹാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ഗവണ്മെന്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ആഴ്ച മനുഷ്യാവകാശ സംഘടനകള്‍ ഈസ്റ്റ് ഗൌട്ടയില്‍ എത്തി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു.

 

ക്രൈസ്തവര്‍ തങ്ങളുടെ വീടും നാടും ഉപേക്ഷിച്ചു പോകുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദമസ്ക്കസില്‍നിന്നും അവര്‍ ഗ്രാമങ്ങളിലേക്കു പാലായനം ചെയ്തു തുടങ്ങി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.