യു.എസ്. ഗര്‍ഭഛിദ്ര നിരോധനം: സംസ്ഥാന കോടതികളെ സമീപിച്ച് അനുകൂലികള്‍
ന്യൂ ഓര്‍ലിയന്‍സ്: ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘാടനാപരമായ അവകാശമാണെന്നുള്ള വിധി യു.എസ്.
സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതികളെ സമീപിച്ചു തുടങ്ങി.
ഗര്‍ഭഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോവേഴ്സ്സ് വേഡ് കേസിലെ വിധി വെള്ളിയാഴ്ചയാണ് ഫെഡറല്‍ കോടതി റദ്ദാക്കിയത്.
ഇതുമൂലം ഗര്‍ഭഛിദ്രത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം പാസ്സാക്കാം. യൂട്ടയിലും ലൂസിയാനയിലും ഗര്‍ഭഛിദ്ര നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
വിധിക്കെതിരെ 13 സംസ്ഥാന കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിധി നടപ്പിലാക്കുന്നതിന് പല സംസ്ഥാന കോടതികളും താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

