ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി

ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി

Breaking News Global

ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി

ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ പാളിയുടെ വിള്ളലുകള്‍ കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശം അഥവാ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ട്രോപിക് മേഖലയിലാണ് ഇപ്പോഴത്തെ വിള്ളുകള്‍ കണ്ടെത്തിയത്. ഈ വിള്ളലിന്റെ വലിപ്പം ആര്‍ട്ടിക്കിലെ വിള്ളലിനേക്കാള്‍ വലുതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം ഈ വിള്ളലിന്റെ രൂപപ്പെടലിന് ആഗോള താപനവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത കൈവരിക്കാനായില്ല. എന്നാല്‍ സമീപ കാലത്താണ് ഈ വിള്ളല്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം വലുതായത്. അതിനാല്‍ ഓസോണ്‍ ദ്വാരം വലുതാകുന്നതില്‍ ആഗോള താപനത്തിന് പങ്കുണ്ടെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

1980 കളിലാണ് ഈ ഓസോണ്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഈ വിള്ളല്‍ ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിള്ളലിന്റെ വലിപ്പം ഏതാണ്ട് ആര്‍ട്ടിക്ക് വിള്ളലിന്റെ 7 ഇരട്ടിയോളം വരും.

ഭൂമദ്ധ്യരേഖ മേഖലയുടെ നേരെ മുകളില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് തന്നെ ഈ വിള്ളലിന് ഒട്ടനവധി ആളുകളുടെ ജീവിതം അപകടത്തിലാക്കാനും വ്യാധികള്‍ വിതയ്ക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.

കോസ്മിക് റേ ഡ്രവണ്‍ ഇലക്ട്രോണിക് തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. ചുറ്റുമുള്ള അന്തരീക്ഷത്തിനേക്കാളും 25 ശതമാനത്തില്‍ കുറവ് ഓക്സിജന്‍ ഒരു പ്രദേശത്ത് കണ്ടെത്തുമ്പോഴാണ് അതിനെ വിള്ളലായി കണക്കാക്കുന്നത്.

അതുകൊണ്ടുതന്നെ ഓക്സിജന്‍ കുറഞ്ഞ ഈ പ്രദേശത്തുകൂടി അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയ തോതില്‍ കടന്നു വരും. ഇതുമൂലം വലിയ തോതില്‍ ത്വക് രോഗങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. മനുഷ്യരില്‍ മാത്രമല്ല സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവ ജാലങ്ങള്‍ക്കും ഇതേ പ്രതിസന്ധിയുണ്ടാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.