വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
വാഴപ്പഴം കഴിക്കാത്തവരാരുമുണ്ടാകുകയില്ല. അത്രയ്ക്ക് ജനപ്രീയ ഭക്ഷണമാണ് വാഴപ്പഴം.

ധാരാളം പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. നാരുകള്‍ ‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഉള്ളതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തെ ഇത് സഹായിക്കുന്നു.

വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന് പ്രധാനമാണ്. കൂടാതെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലില്‍ ഒന്ന് നല്‍കാന്‍ വാഴപ്പഴത്തിനു കഴിയുന്നു. വാഴപ്പഴം യൂറിക് ആസിഡ് ഉണ്ടാക്കുന്നില്ല.

അതുപോലെ കുറഞ്ഞ സോഡിയവും , പ്രോട്ടീനും അടങ്ങിയ പഴം ആയതുകൊണ്ട് വൃക്ക രോഗികള്‍ക്ക് ഉത്തമമാണ്.

ശരീരത്തിന് പെട്ടന്ന് ഊര്‍ജ്ജം നല്‍കാനുള്ള മികച്ച ഭക്ഷണം കൂടിയാണ് വാഴപ്പഴം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.