ഓറഞ്ച് ജലദോഷം പനി എന്നിവയില്‍നിന്നും സംരക്ഷണം നല്‍കുന്നു
നിരവധി വിറ്റാമിനുകളാല്‍ സമ്പന്നമാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും എയും ധാരാളമുണ്ട്.
പതിവായി ഓറഞ്ച് കഴിക്കുമ്പോള്‍ ശരീരത്തില്‍നിന്നും അണുബാധകള്‍ ഒഴിവാകുകയും നീര്‍ക്കെട്ട് ഇല്ലാതാകുകയും, ജലദോഷം, പനി എന്നിവയില്‍നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
കലോറി, ധാരാളം ഡയറ്ററി ഫൈബര്‍ , ആവശ്യ പോഷകങ്ങള്‍ , വനിറ്റാമിനുകള്‍ , ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഓറഞ്ച്. കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചില്‍ പെക്ടിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോള്‍ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

