ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

Breaking News Health India

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നതിനു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് രോഗവ്യാപനത്തിനു സാധ്യതയെന്നും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധി രോഗങ്ങളാണ് ഉണ്ടാകുകയെന്നും നേച്ചറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ പറയുന്നു.

15,000 പുതിയ കോസ്-സ്പീഷീസ് വൈറല്‍ ട്രാന്‍സ്മിഷനുകള്‍ 2070-ഓടെ സംഭവിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. വനനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വരും വര്‍ഷങ്ങളില്‍ ചൂട് കൂടിയ നിലയിലായിരിക്കുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു. അതിനാല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മൃഗങ്ങളില്‍നിന്നും വൈറസുകള്‍ പകര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

ആയിരക്കണക്കിന് വൈറസ് സ്പീഷിസുകള്‍ക്ക് മനുഷ്യനെ ബാധിക്കാനുള്ള കഴിവുണ്ടെന്നു ഗവേഷകര്‍ വിലയിരുത്തുന്നു. വാഷിംഗ്ടണിലെ ജോര്‍ജ്ജ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.