ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി

Breaking News India

ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച് കര്‍ണാടക മന്ത്രി: എല്ലാറ്റിനും മുകളിലാണ് ഭഗവത്ഗീതയെന്ന്

ബംഗളുരു: ബംഗളുരുവിലെ കാരന്‍സ് ഹൈസ്കൂളില്‍ കുട്ടികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയതിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ പ്രതികരിച്ച് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് രംഗത്ത്.

ഭഗവത് ഗീതയും ബൈബിളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഭഗവത്ഗീത എല്ലാറ്റിനും മുകളിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ല, അതില്‍ മതാചാരങ്ങളെക്കുറിച്ചോ എങ്ങനെ പ്രാര്‍ത്ഥിക്കണണെന്നതിനെക്കുറിച്ചോ പറയുന്നില്ല. അടിസ്ഥാനപരമായി ഭഗവത് ഗീത എല്ലാറ്റിനും മുകളിലാണ് മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത് രക്ഷിതാക്കള്‍ തടയാന്‍ പാടില്ലെന്നും ഇതും സംബന്ധിച്ച ഒരു പ്രസ്താവന അഡ്മിഷന്‍ സമയത്ത് മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കണമെന്ന നിബന്ധനയും സ്കൂള്‍ അധികൃതര്‍ വച്ചിരുന്നു.