ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം

ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം

Breaking News Top News

മ്യാന്‍മറില്‍ ക്രൈസ്തവര്‍ നേരിടുന്നത് വംശഹത്യയ്ക്കു തുല്യം

റങ്കൂണ്‍ ‍: മ്യാന്‍മറില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത് വംശഹത്യയ്ക്കു സമാനമായ അതിക്രമങ്ങളെന്ന് യു.എസ്. കമ്മീഷനായ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ളീങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതേ പീഢനങ്ങള്‍ തന്നെയാണ് ക്രൈസ്തവരും നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് 2022-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടാള ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ ഏറ്റവും മോശകരമായ അവസ്ഥയിലാണ് കഴിയുന്നത്. 2021 ഫെബ്രുവരിയില്‍ ജനാധിപത്യപരമായി ഭരണം നടത്തിയിരുന്ന ഓങ് സാന്‍ നിഡാകിയെയും ഭരണകൂടത്തെയും പുറത്താക്കിയാണ് പട്ടാളം ഭരണമേറ്റെടുത്തത്.

അന്നു മുതല്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഭരണകൂടത്തില്‍നിന്നും അതിക്രമങ്ങളും പീഢനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ബുദ്ധമത ഭൂരിപക്ഷമായ മ്യാന്‍മറില്‍ 2021 ഡിസംബറില്‍ കയാഹ് സംസ്ഥാനത്ത് ക്രിസ്ത്യന്‍ പ്രദേശത്ത് പട്ടാളം നടത്തിയ വെടിവെയ്പിലും തീവെയ്പിലും 35 പൌരന്മാരാണ് കൊല്ലപ്പെട്ടത്.

2022 ജനുവരിയില്‍ ചിന്‍ സംസ്ഥാനത്ത് സമാനമായ സംഭവം നടന്നു. അന്ന് 13 കാരന്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു പാസ്റ്ററെ വെടിവെച്ചു കൊന്നു. നിരവധി ആരാധനാലയങ്ങളും നൂറുകണക്കിനു വീടുകളും അഗ്നിക്കിരയാക്കി.