ബഹിരാകാശ സഞ്ചാരിയുടെ രക്തം കട്ടപിടിച്ചു, നാസ ഭൂമിയിലിരുന്ന് ചികിത്സിച്ച് ഭേദമാക്കി

ബഹിരാകാശ സഞ്ചാരിയുടെ രക്തം കട്ടപിടിച്ചു, നാസ ഭൂമിയിലിരുന്ന് ചികിത്സിച്ച് ഭേദമാക്കി

Breaking News USA

ബഹിരാകാശ സഞ്ചാരിയുടെ രക്തം കട്ടപിടിച്ചു, നാസ ഭൂമിയിലിരുന്ന് ചികിത്സിച്ച് ഭേദമാക്കി

വാഷിംഗ്ടണ്‍ ‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരിയുടെ തലച്ചോറില്‍നിന്നു അശുദ്ധ രക്തം ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന സിരയില്‍ (ജുഗുലര്‍ വെയിന്‍ ‍) രക്തം കട്ടപിടിച്ചത് നാസ ഭൂമിയിലിരുന്ന് ചികിത്സിച്ച് ഭേദമാക്കി.

ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ ആദ്യസംഭവമാണിത്. ചില ബഹിരാകാശ സഞ്ചാരികളുടെ രക്തയോട്ടം വിപരീത ദിശയിലാകുന്നുവെന്നും രക്തം കട്ടപിടിക്കുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ലൂസിയാന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 11 സഞ്ചാരികളില്‍ നടത്തിയ അള്‍ട്രാസൌണ്ട് പരിശോധനയില്‍ ഒരാള്‍ക്ക് ജുഗുലര്‍ സിരയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. പൊടുന്നനവെ നാസയിലെ മെഡിക്കല്‍ വിഭാഗം ബിഹിരാകാശ നിലയത്തില്‍ ചികിത്സ നടത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

കട്ടപിടിച്ച രക്തം അലിയിക്കാന്‍ ബഹിരാകാശ നിലയത്തില്‍ സ്റ്റോക്കുണ്ടായിരുന്ന മരുന്നു 33 ദിവസം കുത്തിവെച്ചു. പിന്നാലെ ഇതിനുള്ള ഗുളികകളും കഴിച്ചു. 47 ദിവസങ്ങള്‍ക്കുശേഷം രക്തക്കട്ട അലിഞ്ഞ് ചെറുതാകുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്തു.

90 ദിവസംകൊണ്ട് രക്തം കട്ടപിടിച്ചത് പൂര്‍ണ്ണമായി അലിഞ്ഞുപോയി. ബഹിരാകാശ സഞ്ചാരിയെ ഭൂയില്‍ തിരികെയെത്തിച്ചശേഷം നടത്തിയ പരിശോധനയില്‍ ചികിത്സ നടത്തിയത് ഫലിച്ചതായി സ്ഥിരീകരിക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.