പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടുകരിച്ച കേസില്‍ 5 പേര്‍ക്ക് വധ ശിക്ഷ
ലാഹോര്‍ : പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകരിച്ചുകൊന്ന കേസില്‍ ഒരു മുസ്ലീം പുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ലാഹോര്‍ ഭീകര വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു.
പ്രതികള്‍ 2 ലക്ഷം രൂപാ വീതം പിഴ ഒടുക്കണമെന്നും ജസ്റ്റിസ് ചൗധരി മുഹമ്മദ് അസം പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞു. മറ്റ് 8 പ്രതികള്‍ക്ക് 2 വര്‍ഷം വീതം തടവുശിക്ഷയും നല്‍കി. 2014-ല്‍ ലാഹോറിലെ ഇഷ്ടികക്കളത്തില്‍ ജോലിക്കാരായ ഷഹസാദ്, ഷാമാ എന്നീ ദമ്പതികളെയാണ് അക്രമാസക്തമായ ജനക്കൂട്ടം ചുട്ടുകൊന്നത്.
ഇവര്‍ മതനിന്ദാ കുറ്റം ചെയ്തെന്ന് ഉച്ചഭാഷിണിയില്‍ കൂടി വിളിച്ചറിയിച്ച് ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റ പത്രത്തില്‍ പറയുന്നു. ദമ്പതികളെ താമസസ്ഥലത്തുനിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന ശേഷം ക്രൂരമായി മര്‍ദ്ദിച്ചശേഷം ഇഷ്ടികച്ചൂളയിലേക്ക് എറിയുകയായിരുന്നു.
തങ്ങള്‍ നിരപരാധികളാണെന്നു ദമ്പതികള്‍ കരഞ്ഞപേക്ഷിച്ചിട്ടും ജനക്കൂട്ടം ചെവിക്കൊണ്ടില്ല. കൊല്ലപ്പെടുമ്പോള്‍ ഷാമാ ഗര്‍ഭിണികൂടിയായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്.

