ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം

Breaking News Global Health India

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം
വാഷിംഗ്ടണ്‍ ‍: ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരമാവുമെന്ന് ശാസ്ത്രജ്ഞര്‍ ‍. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈച്ചകളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

ഓര്‍മ്മകളുടെ രൂപവല്‍ക്കരണം തടയുന്ന ഗുരുതരമായ നാഡീവ്യൂഹത്തകരാറുകളെ അതിജീവിക്കാന്‍ കൂടുതല്‍ ഉറക്കം സഹായകരമാകുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂറോ ബയോളജി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ഷാ അഭിപ്രായപ്പെട്ടു.

 

ഈച്ചകളെ മൂന്നു കൂട്ടമായി തിരിച്ചശേഷം അവയുടെ ഓര്‍മ്മകളുടെ ജീനുകളെ നിയന്ത്രിക്കുകയും കൂടുതല്‍ ഉറക്കം ക്രിത്രിമമായി നല്‍കുകയും ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. മൂന്ന് നാല് മണിക്കൂര്‍ അധികമായി ഉറങ്ങുമ്പോള്‍ ഓര്‍മ്മകളുടെ സൃഷ്ടിക്കുള്ള കഴിവ് വര്‍ദ്ധിക്കുന്നതായിട്ടാണ് കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.