ഭാവി വരനെക്കൊണ്ട് 3 മണിക്കൂറോളം പ്രസവവേദന അനുഭവിപ്പിച്ച് യുവതി; ഒടുവില്‍ സംഭവിച്ചത്

Health

ഭാവി വരനെക്കൊണ്ട് 3 മണിക്കൂറോളം പ്രസവവേദന അനുഭവിപ്പിച്ച് യുവതി; ഒടുവില്‍ സംഭവിച്ചത്

പ്രസവവേദന എന്നു പറയുന്നത് വര്‍ണിക്കുവാന്‍ പറ്റാത്ത അനുഭവങ്ങളാണ്. സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന സ്വാഭാവിക പ്രക്രീയ. പുരുഷന്മാര്‍ക്ക് വളരെ നിസ്സാരമായി തോന്നിയേക്കാം.

എന്നാല്‍ ചില സ്ത്രീകളെങ്കിലും ആഗ്രഹിക്കുന്നുണ്ടാകാം അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോഴുണ്ടാകുന്ന ഈ കഠിന വേദന തങ്ങളുടെ ജീവതപങ്കാളികൂടിയൊന്ന് അറിഞ്ഞിരുന്നെങ്കിലെന്ന്.

അത്തരത്തിലൊരു ചിന്തയുണ്ടായ ഒരു യുവതി തന്റെ ഭാവി വരന് ഒരുക്കിയ കൃത്രിമ പ്രസവ വേദനയുടെ ഒരു അനുഭവമാണ് ഇന്ന് വൈറലായതും സമൂഹം ഞെട്ടിയതും. ചൈനയിലാണ് സംഭവം.

താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെക്കൊണ്ട് യുവതി 3 മണിക്കൂര്‍ നേരം പ്രസവേദന അനുഭവിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ഗതിയുണ്ടായത്രെ.

വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് യുവാവിന് ധാരണയുണ്ടാകണം എന്ന് യുവതിയുടെ അമ്മയും സഹോദരിയും നിര്‍ബന്ധം പിടിച്ചത്രെ.

അങ്ങനെയാണ് യുവാവിനെ പ്രസവവേദന അനുഭവിപ്പിക്കുന്നതിനു വേണ്ടി സിമുലേഷന്‍ സെന്ററില്‍ എത്തിച്ചത്. ഇവിടെവച്ച് വേദന അറിയിക്കുന്നതിനായി 3 മണിക്കൂര്‍ നേരം യുവാവിനെ വൈദ്യുതി പ്രവാഹം കടത്തിവിട്ട് വേദനിപ്പിച്ചു.

പരീക്ഷണം വിജയിച്ചെങ്കിലും സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമാണ് യുവാവിന് യഥാര്‍ത്ഥ വേദന അനുഭവപ്പെട്ടത്. ക്ഷീണിതനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒടുവില്‍ അയാളുടെ ചെറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവതി തന്നെ എട്ടാമത്തെ ലെവലില്‍ എത്തിയപ്പോഴേക്കും യുവാവ് വേദന സഹിക്കാനാവാതെ നിലവിളിച്ചുവെന്നും സംഭവത്തില്‍ യുവതിയ്ക്കെതിരെ ഭാവിവരന്റെ വീട്ടുകാര്‍ കേസുമായി മുന്നോട്ടു പോകുവാന്‍ തീരുമാവനിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.