ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ചാരവൃത്തി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിച്ച് യിസ്രായേല്‍ അടുത്തിടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍.
ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും ഈ ഡ്രോണുകളില്‍ ചിലത് ഉപയോഗിക്കുന്നുണ്ട്.
ഡ്രോണുകള്‍ പുറത്തിറക്കിയ പുതുതായി വിന്യസിച്ച നിരീക്ഷണ ഉപകരണങ്ങളില്‍ ക്യാമറകളും പുഴുവിന്റെ വലിപ്പം കുറഞ്ഞ വയര്‍ ടാപ്പിംഗ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു.
വിദൂര പ്രദേശങ്ങളിലും ചിലപ്പോള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും പോലും സ്ഥാപിച്ചിരിക്കുന്ന ബാഗുകളില്‍ ഈ ഉപകരണങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഗാസയിലെ ചില തീവ്രവാദ സംഘടനകള്‍ ആരോപിക്കുന്നു.
ഉപകരണങ്ങള്‍ വിന്യസിക്കാന്‍ യിസ്രായേലി പ്രവര്‍ത്തകര്‍ എത്തുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഗാസയിലെ സുരക്ഷാ സേന പ്രദേശങ്ങള്‍ നിരീക്ഷിച്ചു വരുന്നു.
ഈ നിരീക്ഷണം നിരവധി പലസ്തീനികളെ അറസ്റ്റു ചെയ്യുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഗാസ നഗരങ്ങള്‍, അയല്പക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടെ ജ്രോണുകള് ഈ ചാരവൃത്തി ഉപകരണങ്ങള്‍ വിന്യസിക്കുന്നത് നിരീക്ഷിച്ച നിരവധി സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യോമമാര്‍ഗ്ഗമോ കരമാര്‍ഗ്ഗമോ പെട്ടന്നുള്ള ഐഡിഎഫ് ഓപ്പറേഷന് നിമിത്തം ഗാസ മുനമ്പിലെ തീവ്രവാദി സംഘടനകള്‍ അതീവ ജാഗ്രതയിലാണെന്നും യുദ്ധ സമയത്ത് തീവ്രവാദികളെയും ഫീല്‍ഡ് കമാന്‍ഡര്‍മാരെയും ലക്ഷ്യമിട്ട് വകവരുത്താന്‍ വിന്യസിച്ചിട്ടുള്ള ഒരു തരം ചാവേര്‍ ഡ്രോണുകള്‍ യിസ്രായേല്‍ ഉപയോഗിക്കുന്നുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ ഭയക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

