മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

Breaking News Global Health

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മിഷിഗണ്‍ ‍: മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകമാകെയുള്ള ന്യൂറോ സയന്റിസ്റ്റുകള്‍ നിരന്തര പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്.

അതില്‍ത്തന്നെ മരണത്തിലേക്ക് പോകുന്ന വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്.

മരണത്തിലേക്ക് നീങ്ങുകയായിരുന്ന രണ്ട് വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തികളിലെ കുതിച്ചുചാട്ടം അങ്ങനെ മുമ്പ് കണ്ടെത്തിയിരുന്നു. തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനം ഒരു വ്യക്തിയുടെ മരണത്തോടെ പൂര്‍ണമായും അവസാനിപ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്.

മരണത്തിനു മുമ്പ് ഹൃദയാഘാതം സംഭവിക്കുകയും ശ്വാസം നിലയ്ക്കുകയും ചെയ്യുമ്പോള്‍ തലച്ചോറിനുള്ളില്‍ ഗാമാ തരംഗങ്ങളുടെ പ്രവര്‍ത്തനം ഇതിനനുസരിച്ചാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായി യു.എസിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കോമാവസ്ഥയില്‍ മരണത്തിലേക്ക് അടുക്കുന്ന വെന്റിലേറ്ററില്‍ കഴിയുന്ന നാല് രോഗികളില്‍ ഇലക്ട്രോ എന്‍സെഫാലോഗ്രാം (ഇഇജി), ഇലക്ട്രോ കാര്‍ഡിയോഗ്രാം (ഇസിജി) എന്നിവയുടെ സിഗ്നലുകളെ ഓക്സിജന്‍ പിന്തുണ നീക്കുന്നതിനു മുമ്പായി ശേഖരിച്ച് പഠിച്ച് ചില കാര്യങ്ങള്‍ കണ്ടെത്തിയരുന്നു.

പഠനം അനുസരിച്ച് ഗാമാ തരംഗങ്ങളുടെ ഫലംകൊണ്ട് ശരീര കോശങ്ങളിലേക്ക് ഓക്സിജന്‍ കുറയുന്നതായി കണ്ടെത്തി.എന്നാല്‍ മരിക്കുന്ന സമയത്ത് രോഗിക്ക് പൂര്‍ണമായും അക്കാര്യം വ്യക്തമാകുന്ന ബോധമുണ്ടോ എന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയും ഗവേഷകര്‍ പങ്കുവെയ്ക്കുന്നു.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പ്രൊസീഡിങ്ങിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.