റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Breaking News India Kerala

ക്രൈസ്തവരുടെ പ്രശ്നങ്ങളില്‍ ലഭിച്ചത് 4.88 ലക്ഷം പരാതികള്‍ ‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തുരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

17-നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് കൈമാറും. 350 പേജുള്ള റിപ്പോര്‍ട്ടില്‍ 4.88 ലക്ഷം പരാതികളും, 500 ലധികം ശുപാര്‍ശകളുമാണുള്ളത്. 2020 നവംബര്‍ 5-നാണ് ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഡോ. ക്രിസ്റ്റി ഫര്‍ണാണ്ടസ്, റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരാണ് മറ്റംഗങ്ങള്‍ ‍.

മാര്‍ച്ചില്‍ കമ്മീഷന്റെ കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി എല്ലാ ആഴ്ചയും സിറ്റിംഗ് നടത്തിയിരുന്നു.

ആയിരക്കണക്കിനു പരാതികള്‍ തപാലിലും കിട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്കോളര്‍ഷിപ്പ് കൃത്യമായി കിട്ടുന്നില്ലെന്ന പരാതിയായിരുന്നു കൂടുതലും. സ്കോളര്‍ഷിപ്പില്‍ ക്രൈസ്തവര്‍ വിവേചനം നേരിടുന്നതായും പരാതിയില്‍ പറയുന്നു.

സിവില്‍ സര്‍വ്വീസ് പ്രവേശനത്തിനുള്ള പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയപ്പോള്‍ ക്രൈസ്തവര്‍ക്ക് പരിഗണന നല്‍കിയിട്ടില്ല. കോട്ടയം ജില്ലയില്‍ ഒരെണ്ണം തുടങ്ങിയതും ക്രൈസ്തവര്‍ താരതമ്യേന കുറഞ്ഞ പ്രദേശമാണ്.

ക്രിസ്ത്യാനിയായി മാറിയിട്ടുണ്ടെങ്കിലും ജാതി മാറാത്തതിനാല്‍ ആനുകൂല്യങ്ങള്‍ പഴയതുപോലെ ലഭിക്കണമെന്നാണ് ദളിത് ക്രൈസ്തവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

സമുദായ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം പരിഹരിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതില്‍ പ്രധാനപ്പെട്ടത്.