ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു

Breaking News Global Middle East

ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു
ലാഗോസ്: ആഗോള തലത്തില്‍ ദൈവസഭ ഉണര്‍വ്വിന്റെ പാതയിലാണ്. ജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

 

ഇതിനെ പ്രതിരോധിക്കുവാന്‍ ചിലയിടങ്ങളില്‍ എതിരാളികള്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ തങ്ങളുടെ അനുയായികളെയും അനുഭാവികളെയും തടയുന്നത് ഭീഷണി മുഴക്കിയും ആക്രമിച്ചുമാണ്. മറ്റു ചിലര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ മതാചാരാനുഷ്ഠാനങ്ങളില്‍ വ്യത്യാസം വരുത്താറില്ല.

 

എന്നാല്‍ നൈജീരിയായിലെ ചില സംഘടനാ പ്രവര്‍ത്തകര്‍ ‍, അനുയായികള്‍ തങ്ങളുടെ വലയത്തില്‍നിന്നും വിട്ടു പോകുമ്പോള്‍ അവരെ പിടിച്ചു നിര്‍ത്താനായി ചെയ്യുന്ന മാര്‍ഗ്ഗമാണ് രസകരം.
നൈജീരിയായില്‍ മുസ്ളീങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വലിയ പരിവര്‍ത്തനമാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പലപ്പോഴായി അനേകര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് പെന്തക്കോസ്തു സഭകളില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി ചില മുസ്ളീങ്ങള്‍ അവരുടെ ജനവിഭാഗത്തിന്റെ ഇടയില്‍ത്തന്നെ പെന്തക്കോസ്തു ആരാധനാ ശൈലിയിലുള്ള ആരാധനകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവരെ ‘കരിസ്മാറ്റിക് ഇസ്ളാം’ എന്നു വിളിച്ചു വരുന്നു.

 
നൈജീരിയായിലെ പ്രമുഖ നഗരമായ ലാഗോസ് കേന്ദ്രമാക്കി നസ്രൂള്‍ ‍-ലാഹി-ലി ഫത്തി സൊസൈറ്റി (എന്‍എ എസ് എഫ് എ ടി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും പകല്‍ പെന്തക്കോസ്തു ശൈലിയിലുള്ള ഇസ്ളാമിക ആരാധനകള്‍ നടന്നു വരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനു മുസ്ളീങ്ങള്‍ ഈ ആരാധനകളില്‍ പങ്കാളികളാണ്. പൊതു സ്ഥലങ്ങളില്‍ പന്തലുകള്‍ ക്രമീകരിച്ച് തറയില്‍ പായ് വിരിച്ച് ക്രൈസ്തവര്‍ ഇരിക്കുന്ന രീതിയില്‍ മുട്ടുകുത്തിയും ചമ്രംപടഞ്ഞും ഒക്കെ ഇരുന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി അള്ളാഹുവിനെ ആരാധിക്കുന്നു.

 

കൈകള്‍ കൊട്ടി പാടുന്നു. പെന്തക്കോസ്തു പാസ്റ്റര്‍മാര്‍ ചെയ്യുന്നതുപോലെ മുസ്ളീം പുരോഹിതന്മാര്‍ ഖുറാന്‍ വായിച്ച് അതിനെ ആസ്പദമാക്കി പ്രസംഗിക്കുകയും ചെയ്യുന്നു. ലാഗോസില്‍ മാത്രമല്ല തെക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ യൊരുബ സമൂഹത്തിനിടയിലും ഇതേപോലെ ‘കരിസ്മാറ്റിക് ഇസ്ളാമുകള്‍ ‍’ നടന്നു വരുന്നുണ്ട്. നൈജീരിയായില്‍ മാത്രം ഇത്തരം ‘കരിസ്മാറ്റിക്’ ആരാധന ഒതുങ്ങുന്നില്ലെന്ന് ഇവരുടെ പ്രമുഖ ഇമാം പറയുന്നു. ഇംഗ്ളണ്ട്, കാനഡ, ജര്‍മ്മിനി, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ളീങ്ങള്‍ക്കിടയിലും തങ്ങളുടെ ആരാധനകള്‍ നടക്കുന്നുണ്ടെന്നാണ് ഇമാം പറയുന്നത്.

 
1995-ലായിരുന്നു ഈ സംഘടന രൂപംകൊണ്ടതെങ്കിലും ഇപ്പോള്‍ തങ്ങളുടെ ആരാധനകള്‍ ആയിരക്കണക്കിനു മുസ്ളീങ്ങളുടെ ഇടയില്‍ വ്യാപിച്ചതായി എന്‍ എ എസ് എഫ് എ ടിയുടെ ഒരു സ്ഥാപ അംഗം മുസേഡിഖ് കൊസേമനി പറയുന്നു. ലോകം മുഴുവനും സാധാരണയായി മുസ്ളീങ്ങളുടെ ആരാധനാ ദിവസം വെള്ളിയാഴ്ചയാണ്. ക്രൈസ്തവരുടെ ആരാധനാ ദിവസം പൊതുവേ ഞായാറാഴ്ചയിലുമാണ്.

 

എന്നാല്‍ നൈജീരിയായിലെ മുസ്ളീങ്ങള്‍ കൂട്ടത്തോടെ ഞായറാഴ്ചകളില്‍ വിവിധ പെന്തക്കോസ്തു സുവിശേഷ വിഹിത സഭകളില്‍ ആരാധനയ്ക്കായി എത്താറുണ്ട്. രക്ഷിക്കപ്പെടുന്ന മുസ്ളീം ആത്മാക്കള്‍ കര്‍ത്താവിനെ ആരാധിക്കാനായി രഹസ്യമായും പരസ്യമായും വിവിധ സഭകളില്‍ വരുന്നതിനെ പ്രതിരോധിക്കാനായി തുടങ്ങിയ ‘കരിസ്മാറ്റിക് ഇസ്ളാം ‘ ആരാധനകള്‍ കൊണ്ടൊന്നും ജനങ്ങളെ തടയുവാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ അടുത്ത കുറെ വര്‍ഷങ്ങളായി നൈജീരിയായില്‍ കണ്ടു വരുന്നത്.

 

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായി ബോക്കോഹറാം തീവ്രവാദികളും, ഫുലാനി മുസ്ളീം വിഭാഗങ്ങളും നടത്തുന്ന അരും കൊലകള്‍ക്കിടയിലും ദൈവസഭ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. നിരവധി മുസ്ളീങ്ങളാണ് ദിനംപ്രതി രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 1953-ലെ കണക്കു പ്രകാരം നൈജീരിയായിലെ ജനസംഖ്യ മുസ്ളീങ്ങള്‍ 45.3 ശതമാനവും ക്രൈസ്തവര്‍ 21.4 ശതമാനവും മറ്റു ഗോത്ര വിഭാഗങ്ങളും മതവിഭാഗങ്ങളും കൂടി 33.3 ശതമാനവുമായിരുന്നു. എന്നാല്‍ 2010 ലെ കണക്കു പ്രകാരം 80.5 മില്യണ്‍ ആളുകള്‍ ക്രൈസ്തവരാണ്. മുസ്ളീങ്ങള്‍ 75.7 മില്യണ്‍ മാത്രം. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യം നൈജീരിയായാണ്.

 

60 മില്യണ്‍ ആളുകള്‍ പ്രൊട്ടസ്റ്റന്റുകാരും, 20% കത്തോലിക്കരും, 750,000 മറ്റു ക്രൈസ്തവ വിഭാഗങ്ങളുമാണ്. 1970 മുതല്‍ നൈജീരിയായില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേരിടുന്ന സഭകള്‍ പെന്തക്കോസ്തു സഭകളാണ്.

Leave a Reply

Your email address will not be published.