മണിപ്പൂര്‍ കലാപം: തകര്‍ക്കപ്പെട്ടത് 44 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍
ഇംഫാല്‍ : മണിപ്പൂരിലെ വംശീയ അതിക്രമത്തില്‍ തകര്‍ന്നത് 44 ക്രൈസ്തവ ആരാധനാലയങ്ങള്‍ . ചെക്കോണ്‍ , ന്യാലാം ബുലന്‍ , സംഗൈപ്രൌ, ഗെയിം വില്ലേജ് തുടങ്ങിയ വിവിധയിടങ്ങളിലാണ് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്.
കലാപത്തെത്തുടര്‍ന്നു ആയിരക്കണക്കിനു കുടുംബങ്ങളാണ് പാലായനം ചെയ്തത്. ഇതേത്തുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊളേളയടിക്കുന്ന അവസ്ഥയുണ്ടായി.
സൈനിക വിഭാഗങ്ങളെ മലനിരകളിലാണ് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകുന്നതിനു കുറവൊന്നുമില്ല.
കൊള്ള മുതലുകള്‍ സംഭരിക്കാന്‍ സൌകര്യമുണ്ടെന്നും അതിനായി എത്തണമെന്നുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുന്നതായും ആരോപണങ്ങളുണ്ട്.
കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പേ ഭക്ഷണ സാധനങ്ങള്‍ , മരുന്നുകള്‍ , ഇന്ധനം മുതലായവയുടെ ലഭ്യതയില്‍ കുറവുണ്ടായി. റോഡില്‍ തടസ്സങ്ങളുണ്ടെന്നുള്ള കുപ്രചരണങ്ങളായിരുന്നു കാരണം. ഇപ്പോള്‍ ആവശ്യ വസ്തുക്കളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .
പല പോലീസ് സ്റ്റേഷനുകളിലെയും ആയുധങ്ങള്‍ കലാപകാരികള്‍ തട്ടിക്കൊണ്ടു പോയതായി പറയപ്പെടുന്നു. തട്ടിയെടുത്ത് ആയുധങ്ങള്‍ ഇനിയും ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ .
കലാപത്തില്‍ ജനം ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നതെന്നാണ് വാര്‍ത്തകള്‍ .