സാത്താന്‍ കേന്ദ്രത്തിനു സമീപം സുവിശേഷ ഉണര്‍വ്വ്; 120 പേര്‍ ക്രിസ്തുവിങ്കലേക്ക്
വെര്‍ജീനിയ: അമേരിക്കയിലെ പ്രമുഖ സാത്താന്‍ ആരാധനാ കേന്ദ്രത്തിനു സമീപം സുവിശേഷകര്‍ നടത്തിയ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ മൂലം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ക്രിയചെയ്തതിനെത്തുടര്‍ന്ന് 120 പേര്‍ ക്രിസ്തുവിങ്കലേക്ക് കടന്നു വരുവാനിടയായി.
വെര്‍ജീനിയയിലെ പര്‍സെല്‍ വില്ലിലെ ഇന്റര്‍സെസ്സേഴ്സ് ഫോര്‍ അമേരിക്ക (ഐഎഫ്എ)യുടെ ചീഫ് പ്രോഗ്രാം ഓഫീസര്‍ ക്രിസ് കൂബല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
ബോസ്റ്റണിലെ സാത്താന്‍ കേന്ദ്രത്തിനു സമീപം ഏപ്രില്‍ മാസം ഒടുവില്‍ ടീമായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ക്ക് മാനസാന്തരമുണ്ടായത്. ഇവരില്‍ സാത്താന്‍ ആരാധനക്കാരും അല്ലാത്തവരുമുണ്ട്.
സുവിശേഷം പങ്കുവെച്ചതിനാല്‍ അവര്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പൈശാചിക സംഗമം നടന്നുവെന്ന് വിശേഷിക്കപ്പെട്ട സ്ഥലത്താണ് ഈ അത്ഭുത പ്രവര്‍ത്തനം മൂലം ജനം കര്‍ത്താവിങ്കലേക്കു കടന്നു വന്നത്.
ഇതു സംബന്ധിച്ച് കൂബലിനു പ്രധാനമായും പറയുവാനുള്ളത് “ഞങ്ങള്‍ ഒരു പോരാട്ടത്തിലാണ്” എന്നു മാത്രമാണ്. സാത്താന്‍ ടെമ്പിളിന്റെ 10 വര്‍ഷത്തെ വാര്‍ഷികത്തോടനുബന്ധിച്ച് ബോസ്റ്റന്‍ മാരിയറ്റ് കോംപ്ളക്സില്‍ ഏപ്രില്‍ 28-30 വരെ സാത്താന്‍ കോണ്‍ നടന്നതായി ദേശീയ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതേത്തുടര്‍ന്നായിരുന്നു സുവിശേഷ പ്രവര്‍ത്തനം ശക്തമാക്കിയത്.