ചാള്‍സ് രാജാവിന്റെ കിരീടധാരണം: എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിന്‍ നല്‍കുന്ന മുന്നറിയിപ്പ്
ലണ്ടന്‍ : ബ്രിട്ടന്റെ രാജാവായ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം ലോകം വലിയ പ്രാധാന്യത്തോടെയാണ് ശ്രദ്ധിച്ചതും ചര്‍ച്ച ചെയ്തതും. മാസങ്ങള്‍ നീണ്ടുനിന്ന ഒരുക്കങ്ങള്‍ മെയ് മാസം 6-ന് നിവര്‍ത്തിക്കപ്പെട്ടു.
അങ്ങനെ ചാള്‍സ് രാജാവ് ഔദ്യാഗികമായി സ്ഥാനമേറ്റു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിനായി സേവനമനുഷ്ഠിച്ച ഗാവിന്‍ അഷെന്‍ഡന്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണത്തെ സംബന്ധിച്ച് ക്രൈസ്തവര്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കുകയാണ്.
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ബഹുസ്വര വിശ്വാസത്തെയും വൈവിധ്യ സംസ്ക്കാരത്തെയും കുറിച്ച് പ്രതികരിക്കുന്നു. ചാള്‍സ് രാജാവിന്റെ ഈ ആശയങ്ങള്‍ ബ്രിട്ടീഷ് രാജവാഴ്ചയുടെ അന്ത്യം കുറിക്കുമെന്നാണ് ഗാവിന്റെ മുന്നറിയിപ്പ്.
9 വര്‍ഷക്കാലം എലിസബത്ത് രാജ്ഞിയുടെ ചാപ്ളിന്‍ ആയി സേവനം അനുഷ്ഠിച്ച ഗാവിന്‍ രാജാവിന്റെ ആദ്യത്തെ ക്രിസ്തുമസ് സന്ദേശത്തിനുശേഷം ഒരു മാധ്യമത്തോട് പറഞ്ഞു. വിഭിന്ന സംസ്ക്കാരത്തിലേക്കും ബഹുസ്വരത്തിലേക്കുമുള്ള ഈ മന്ദഗതിയിലുള്ള ചലനം തുടര്‍ന്നാല്‍ നമുക്ക് രാജവാഴ്ച നഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു, അത് സ്വയം ശരിയാകുമെന്നും ഞാന്‍ കരുതുന്നില്ല.
ഗാവിന്‍ പറയുന്നു: ക്രിസ്ത്യന്‍ രാജവാഴ്ചയില്‍ നിന്ന് ബഹുവിശ്വാസമുള്ള ഒന്നിലേക്ക് വളരെ സാവധാനത്തിലുള്ള മാറ്റമാണ് ഞങ്ങള്‍ കാണുന്നത്. ~ഒന്നുകില്‍ നിങ്ങള്‍ വിശ്വാസത്തിന്റെ സംരക്ഷകനാണ് അല്ലെങ്കില്‍ നിങ്ങള്‍ അതല്ല. അദ്ദേഹം ഓര്‍പ്പിക്കുന്നു. ബ്രിട്ടനില്‍ പ്രൊട്ടസ്റ്റന്റ് നവീകരിച്ച മാര്‍ഗ്ഗം നിലനിര്‍ത്തുമെന്നു വാഗ്ദത്തം ചെയ്തുകൊണ്ടാണ് ഓരോ ബ്രിട്ടീഷ് രാജാവും പരസ്യമായി പ്രതിജ്ഞയില്‍ ചൊല്ലേണ്ടത്.
ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ ആര്‍ച്ച് ബിഷപ്പ് കിരീടധാരണ വേളയില്‍ രാജാവിനോടു ചോദിക്കുന്ന ചോദ്യങ്ങളില്‍ പ്രധാനം നിങ്ങള്‍ നിങ്ങളുടെ കഴിവും പരമാവധി ദൈവത്തിന്റെ നിയമങ്ങളും സുവിശേഷത്തിന്റെ യഥാര്‍ത്ഥ പ്രൊഫഷണലിസം നിലനിര്‍ത്തുമോ എന്നാണ്.
1953-ല്‍ എലിസബത്ത് രാജ്ഞി അവരുടെ കിരീടധാരണ വേളയില്‍ ഇപ്രകാരം പ്രതിജ്ഞ ചൊല്ലിയിരുന്നു, “ഇതെല്ലാം ഞാന്‍ ചെയ്യുമെന്നു വാഗ്ദാനം ചെയ്യുന്നു”. എലിസബത്ത് രാജ്ഞിക്ക് അത് പാലിക്കാനും കഴിഞ്ഞു.
നിങ്ങള്‍ ഇന്ന് ക്രിസ്തു മാര്‍ഗ്ഗത്തെ സംരക്ഷിച്ചില്ലെങ്കില്‍ ഈ രാജ്യത്തുനിന്ന് ഞങ്ങള്‍ക്ക് അത് നഷ്ടപ്പെടും ഗാവിന്‍ മുന്നറിയിപ്പു നല്‍കുന്നു.