കലാപത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ്

കലാപത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ്

Breaking News India

മണിപ്പൂരില്‍ കലാപത്തിനിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ്

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ബംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ, പീറ്റര്‍ മച്ചാഡോ ആരോപിച്ചു.

കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണ്. 41 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തുനിന്നു പാലായനം ചെയ്യേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.

1947-ല്‍ നിര്‍മ്മിച്ചതടക്കം 17 പള്ളികള്‍ കലാപകാരികള്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പ്രശ്ന ബാധിത മേഖലകളില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ തിരികെ കൊണ്ടുവരാന്‍ അതത് സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മെയ്ത്തി സമുദായത്തെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കല്‍ ‍, പര്‍വ്വത മേഖലകളിലെ ഗോത്രവര്‍ഗ്ഗക്കാരെ ഒഴിപ്പിക്കല്‍ ‍, കുക്കി കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കല്‍ വിഷയങ്ങളിലാണ് മണിപ്പൂരില്‍ കലാപത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.