ക്രൈസ്തവരെ വെറുക്കുവാന്‍ പാക്കിസ്ഥാൻ പാഠ്യപദ്ധതി

Breaking News Global Middle East Top News

ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതി വിവാദമാകുന്നു
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പാക്കിസ്ഥാനിലെ നാലു സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലാണ് വിവാദ വിഷയങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നത്.

ഇതിനെതിരായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ് എന്ന മനുഷ്യാവകാശ സംഘടന ശക്തമായി രംഗത്തു വരികയുണ്ടായി. രാജ്യത്ത് അപായസൂചനയാണ് വ്യക്തമാകുന്നതെന്ന് എന്‍ ‍.സി.ജെ.ഡി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിസില്‍ ഷെയ്ന്‍ ചൗധരി ആരോപിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന സംഭവങ്ങളും, ആചാരങ്ങളും വളച്ചൊടിച്ചാണ് പഠിപ്പിക്കുന്നത്. ക്രൈസ്തവരെ അപമാനിക്കുന്ന രീതിയിലുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.