ഉഗാണ്ടയില്‍ സുവിശേഷ പ്രസംഗകന്‍ കൊല്ലപ്പെട്ടു
ഉഗാണ്ടയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും, ഇസ്ലാം മത പണ്ഡിതന്മാരുമായി പരസ്യമായി മത സംവാദത്തില്‍ ഏര്‍പ്പെടുന്ന വാഗ്മിയുമായ പാസ്റ്റര്‍ യോക്കന്ന സിരിങ്കുമ (50) യാണ് കൊല്ലപ്പെട്ടത്.
കിബുകു ജല്ലയിലെ കസസിര ഗ്രാമത്തിലെ തെരുവില്‍ ജഡം കാണപ്പെടുകയായിരുന്നു. സിരിങ്കുമ നിരവധി സഭകളില്‍ പ്രസംഗങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതോടൊപ്പം സുവിശേഷ യോഗങ്ങളിലെ തന്റെ പ്രസംഗങ്ങള്‍ നിരവധി മുസ്ലീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നിട്ടുമുണ്ട്.
ഇതുമൂലം തനിക്ക് നിരവധി തവണ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കടമ ഗ്രാമത്തിലെ ചര്‍ച്ച് ഓഫ് ഉഗാണ്ട ആരാധനാ ഹാളില്‍ ജൂണ്‍ 3-ന് നടത്തിയ സെമിനാറില്‍ സിരിങ്കുമ പങ്കെടുക്കുയുണ്ടായി. പാസ്റ്റര്‍ സാമുവേല്‍ കേഫയായിരുന്നു സെമിനാറിനു നേതൃത്വം നല്‍കിയത്.
സെമിനാറിനു ശേഷം ഇരുവരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇബ്രാഹം മവടി എന്ന ഒരു മുസ്ലീം വന്നു ഇരുവരുമായി സംസാരിച്ചു. തനിക്ക് മരച്ചീനി കച്ചവടമുണ്ടെന്നും ചിലര്‍ വില്‍ക്കുവാന്‍ സന്നദ്ധരാണെന്നും അതിനായി പാസ്റ്റര്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
ആ ദിവസം പാസ്റ്ററുടെ വീട്ടില്‍ തങ്ങിയ സിരിങ്കുമയും ഇബ്രാഹിമും പുലര്‍ച്ചെ 3 മണിക്കു കൃഷിക്കാരോടു സംസാരിക്കാനായി പോയി. എന്നാല്‍ ഇത് ആസൂത്രണ പദ്ധതിയായിരുന്നു. കുറച്ചകലെയായി ഒരു നിലവിളി കേട്ട അയല്‍ക്കാര്‍ അന്വേഷണം നടത്തിയപ്പോഴാണ് സിരിങ്കുമയുടെ മുറിവേറ്റ ജഡം കണ്ടെത്തിയത്.
പോലീസ് കേസെടുത്തു. ഇബ്രാഹിമിനെ റിമാന്‍റിലിടുകയും ചെയ്തു. സിരിങ്കുമയുടെ ഭാര്യ നേരത്തേ മരിച്ചു പോയി. ഇവര്‍ക്ക് 22 ഉം 17 ഉം വയസുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്.

