സഹായത്തോടെയുള്ള മരണം: ബില്‍ പാസ്സാക്കി യു.കെ., പ്രതിഷേധവുമായി ക്രൈസ്തവര്‍

സഹായത്തോടെയുള്ള മരണം: ബില്‍ പാസ്സാക്കി യു.കെ., പ്രതിഷേധവുമായി ക്രൈസ്തവര്‍

Breaking News Europe

സഹായത്തോടെയുള്ള മരണം: ബില്‍ പാസ്സാക്കി യു.കെ., പ്രതിഷേധവുമായി ക്രൈസ്തവര്‍

ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മാരക രോഗികള്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ ഒരു ചരിത്രപരമായ സാമൂഹിക മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള സഹായകരമായ മരണത്തിനുള്ള അവകാശം ലഭിക്കുന്ന ഒരു നിയമം പാസ്സാക്കി.

മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ലേബര്‍ പാര്‍ട്ടിയുടെ കിം ലീഡ് ബീറ്റര്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലായ അസ്സിസ്റ്റഡ് ഡൈയിംഗ് ബില്ലാണ് കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ബ്രിട്ടന്റെ ഉപരിസഭയായ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ 314-291 വോട്ടുരള്‍ക്ക് പാസ്സായത്.

ഈ വോട്ടെടുപ്പ് സഹായത്തോടെയുള്ള മരണത്തിനു അനുമതി നല്‍കുന്നതില്‍ ഓസ്ട്രേലിയ, കാനഡ, മറ്റ് രാജ്യങ്ങള്‍, ചില യു.എസ്. സംസ്ഥാനങ്ങള്‍ എന്നിവയെ പിന്തുടരാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നു.

പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തില്‍ നിഷ്പക്ഷത പാലിച്ചു. അതായത രാഷ്ട്രീയക്കാര്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് പകരം അവരുടെ മനസാക്ഷിക്ക് അനുസൃതമായി വോട്ടു ചെയ്തു.

മന്ത്രിമാര്‍ക്ക് നടപടികള്‍ നടപ്പിലാക്കാന്‍ പരമാവധി നാല് വര്‍ഷം ലഭിച്ചു. അതായത് 2029-നു അസ്സിസ്റ്റഡ് ഡൈയിംഗ് പ്രാബല്യത്തില്‍ വരും.

16 വയസ്സിനു മുകളിലുള്ള മാരക രോഗികള്‍ക്ക് ആറ് മാത്തില്‍ താഴെ മാത്രം ആയുസ്സ് ഉള്ളതായി കണക്കാക്കപ്പെടുന്നവര്‍ക്ക് സഹായ മരണത്തിനു അപേക്ഷിക്കാന്‍ ഈ ബില്‍ അനുവദിക്കും.

ഫലത്തെക്കുറിച്ച് പ്രതികരിക്കവേ ദി ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സിയാന്‍ കെല്ലി പറഞ്ഞു.

എംപിമാര്‍ മനുഷ്യ ജീവിതത്തിന്റെ അന്തസ്സിനോട് വളരെക്കുറച്ച് ആദരവ് കാണിച്ചതും ദുര്‍ബല വിഭാഗങ്ങളുടെ ആശങ്കകളോട് വളരെ കുറച്ച് അനുകമ്പ കാണിച്ചതും, മെഡിക്കല്‍ വിദഗ്ദ്ധരുടെ സാക്ഷ്യങ്ങളോട് വളരെ കുറച്ച് ബഹുമാനം കാണിച്ചതും ക്രിസ്ത്യാനികള്‍ക്ക് ദുഃഖം തോന്നുന്നു.

പക്ഷെ നമ്മള്‍ തളരരുത്. നമ്മള്‍ പ്രാര്‍ത്ഥന തുടങ്ങണം. വോട്ടെടുപ്പിനു മുമ്പും പിമ്പും ഒട്ടേറെ ക്രൈസ്തവ നേതാക്കള്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.