മനുഷ്യനെപ്പോലെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാന്‍ കഴിയുന്ന റോബോട്ടിക് ചര്‍മ്മം വികസിപ്പിച്ച് ഗവേഷകര്‍

മനുഷ്യനെപ്പോലെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാന്‍ കഴിയുന്ന റോബോട്ടിക് ചര്‍മ്മം വികസിപ്പിച്ച് ഗവേഷകര്‍

Breaking News Europe

മനുഷ്യനെപ്പോലെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാന്‍ കഴിയുന്ന റോബോട്ടിക് ചര്‍മ്മം വികസിപ്പിച്ച് ഗവേഷകര്‍

വാഷിംഗ്ടണ്‍: മനുഷ്യ ശരീരത്തിനു സമാനമായ റോബോട്ടിക് ചര്‍മ്മം സൃഷ്ടിച്ച് ഗവേഷകര്‍. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും ഗവേഷകരാണ് ഈ ചരിത്ര കണ്ടുപിടിത്തത്തിനു പിന്നില്‍.

ചെലവു കുറഞ്ഞ ജെല്‍ മെറ്റീരിയല്‍ കൊണ്ടാണ് ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. ഇതാണ് റോബോട്ടിനെ വേദനയും സ്പര്‍ശനവും ഒക്കെ അറിയാനും, ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാനും സഹായിക്കുന്നത്.

മറ്റു പരമ്പരാഗത രോഭോട്ടിക് ചര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ഒന്നിലധികം കോണ്‍ടാക്റ്റ് പോയിന്റുകള്‍ ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയും.

ഫ്ളെക്സിബിളായ മെറ്റീരിയല്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഈ ചര്‍മ്മം ഏത് ആകൃതിയിലേക്കും രൂപം മാറ്റാന്‍ കഴിയും. മറ്റു റോബോട്ടുകളേപ്പോലെ ഇതും ചര്‍മ്മത്തില്‍ വിവിധയിടങ്ങളില്‍ ഘടിപ്പിച്ച സെന്‍സര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ മനുഷ്യനു സമാനമായി എല്ലാ സ്പര്‍ശനങ്ങളും അറിയാന്‍ കഴിയും.

മനുഷ്യ ശരീരത്തിന്റേതുപോലെ സെന്‍സിറ്റീവല്ലെങ്കിലും 86000 മാര്‍ഗ്ഗങ്ങളിലൂടെ വിവിധ സ്പര്‍ശനങ്ങള്‍ അറിയാന്‍ കഴിയും ഈ റോബോട്ടിക് ചര്‍മ്മത്തിന്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.