160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍

160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍

Breaking News USA

160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍

യു.എസിലെ പുരാതന സിന്നഗോഗ് കത്തിനശിച്ചതില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് മിസിസ്സിപ്പിയിലെ ജാക്സണിലെ ബെത്ത് യിസ്രായേല്‍ സിന്നഗോഗിനാണ് തീവച്ചത്.

ചരിത്ര പ്രസിദ്ധമായ ഈ സിന്നഗോഗില്‍ നിരവധി തോറകള്‍ നശിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയും ഓഫീസും ലൈബ്രറിയും കത്തിനശിക്കുകയും ചെയ്തു. ജാക്സണ്‍ മേയര്‍ ജോണ്‍ ഹോണ്‍ സ്ഥിരീകരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ പേര്, മേല്‍വിലാസം, പശ്ചാത്തലം എന്നിവ പുറത്തുവിട്ടിട്ടില്ല.

യഹൂദ വിരുദ്ധത, വംശീയത, മതവിദ്വേഷം എന്നിവ ജാക്സണില്‍ തഴച്ചു വളരാന്‍ സമ്മതിക്കില്ലെന്നും താമസക്കാരുടെ സുരക്ഷയ്ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ പ്രവര്‍ത്തികളെ ഭീകര പ്രവര്‍ത്തനങ്ങളായി കണക്കാക്കുമെന്നും മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മിസിസ്സിപ്പിയിലെ ഏറ്റവും വലുതും 160 വര്‍ഷം പഴക്കവുമുള്ള ഈ സിന്നഗോഗില്‍ 1967-ല്‍ കു ക്ളക്സ് ക്ളാന്‍ ബോംബാക്രമണം നടന്നിരുന്നു.

ആഴ്ചതോറുമുള്ള ശബത്താചരണങ്ങള്‍ പൂര്‍ണ്ണമായി തുടരുമെന്ന് സിന്നഗോഗ് പുരോഹിതന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.