ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു

ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു

Breaking News Europe

ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു

പലസ്തീന്‍ ജീവനക്കാരെ അപകടത്തിലാക്കുമെന്ന് വിമര്‍ശകര്‍ പറയുന്ന വിവാദപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനു ഗാസയില്‍ 37 സഹായ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യിസ്രായേല്‍ വിലക്കുമ്പോള്‍ ബാധിക്കുന്നത് ക്രിസ്ത്യന്‍ സംഘടനകളെയും കൂടിയെന്ന് വിമര്‍ശനം.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹായ സംഘടനകള്‍ എല്ലാ പലസ്തീന്‍ ജീവനക്കാരുടെയും വിശദമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണണെന്ന് മാര്‍നിര്‍ദ്ദേശത്തില്‍ പറയുന്നു.

സഹായ പ്രവര്‍ത്തനങ്ങളിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റം നടത്തുന്നത് തടയുവാന്‍ വേണ്ടിയാണ് നടപടിയെന്ന് യിസ്രായേല്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് ഒന്നു വരെ ഇത്തരം സംഘടനകള്‍ക്ക് പായ്ക്ക് ചെയ്ത് ഗാസ വിടുവാന്‍ സമയമുണ്ട്.

യെരുശലേമിലെ ക്രിസ്ത്യന്‍ സംഘടനയായ കാരിത്താസ് യെരുശലേം സഹായ ഹസ്തം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

യിസ്രായേലിന്റെ നിരോധനം ബാധിച്ച മറ്റ് ക്രിസ്ത്യന്‍ സംഘടനകളില്‍ പ്രമുഖരായ വേള്‍ഡ് വിഷന്‍, സാന്‍ചര്‍ച്ച് എയിഡ് മുതലായവ ഉള്‍പ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.