ഒന്നാം യെരുശലേം ദൈവാലയ നാശ സമയത്ത് കത്തിക്കരിഞ്ഞ മരത്തടികള്‍ കണ്ടെത്തി
യെരുശലേം: ശലോമോന്‍ നിര്‍മ്മിച്ച ഒന്നാം യെരുശലേം ദൈവാലയം തകര്‍ത്ത് കത്തിച്ച സമയത്ത് കത്തിക്കരിഞ്ഞ മരത്തിടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
ദാവീദിന്റെ നഗരത്തില്‍ യെരുശലേം വാള്‍സ് ദേശീയോദ്യാനത്തില്‍ അടുത്തിടെ നടത്തിയ ഒരു ഉല്‍ഖനനത്തിലാണ് പുരാവസ്തു കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ആദ്യത്തെ യെരുശലേം ദൈവാലയം ബിസി 586-ല്‍ നിയോ ബാബിലോണിയന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായ നെബുഖദ്നേസര്‍ രണ്ടാമന്‍ നശിപ്പിച്ചു.
തീവെയ്പില്‍ തകര്‍ന്ന ഒരു പുരാതന കെട്ടിടത്തിനുളളില്‍ യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയും ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകരും ചേര്‍ന്നാണ് കത്തിയ മരത്തടി ബീമുകള്‍ കണ്ടെത്തിയത്.
ദൈവാലയ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിലെ അകത്തെ മുറ്റത്തിന്റെ മേല്‍ക്കൂരയായി ബീമുകള്‍ സ്ഥാപിച്ചിരുന്നതായി തോന്നുന്നു.
ഐഎഎ എക്സകവേഷന്‍ ഡയറക്ടര്‍ എഫ്രാറ്റ് ബോച്ചര്‍ അഭിപ്രായപ്പെട്ടു.
2600 വര്‍ഷത്തേക്ക് ബീമുകള്‍ സംരക്ഷിച്ചു നിര്‍ത്തിയത് കെട്ടിടത്തിന്റെ ചുമരുകളില്‍നിന്ന് ഉരുകിപ്പോയ പ്ളാസ്റ്റര്‍ ആണെന്നും അതിനടയിലെ മരം അടച്ചുപൂട്ടിയതാണെന്നും ബോച്ചര്‍ വിശദീകരിച്ചു.

