കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും

Breaking News Health

കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും
കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ ക്യാന്‍സറിന്റെ സാന്നിദ്ധ്യം തിരിച്ചറിയുവാന്‍ ഒരു മൊബൈല്‍ ഫോണിന്റെ ക്യാമറകൊണ്ടു സാധിക്കുമെന്ന് ബ്രിട്ടണിലെ ഒരു പ്രമുഖ ചാരിറ്റി സംഘടന.

ഇതുമൂലം കുട്ടികളുടെ കണ്ണും ജീവനും രക്ഷിക്കുവാന്‍ സഹായകമാകും. റെറ്റിന ബ്ളാസ്റ്റോമ എന്ന ക്യാന്‍സറാണ് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ഫ്ളാഷില്‍ തിരിച്ചറിയുവാന്‍ സാധിക്കുന്നത്.

മറ്റെല്ലാ ക്യാന്‍സറിപ്പോലെയും അതിവേഗത്തില്‍ വ്യാപിക്കുന്ന രോഗം തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകാതെ നോക്കാന്‍ സാധിക്കുമെന്നാണ് ബ്രിട്ടണിലെ ചൈല്‍ഡ് ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ് പറയുന്നത്.

ഇതിനായി ഒരു പോസ്റ്റര്‍ പ്രചരണവും ട്രസ്റ്റ് നടത്തിവരുന്നു. ഒരു കുട്ടിയുടെ ക്ലോസപ്പ് ചിത്രമാണ് പോസ്റ്ററിലുള്ളത്. കുട്ടിയുടെ കൃഷ്ണമണികള്‍ക്ക് അസാധാരണത്വമൊന്നുമുണ്ടാവില്ല. പക്ഷേ മൊബൈല്‍ ഫ്ളാഷ് വീശുമ്പോള്‍ ഒരു കൃഷ്ണമണി വെളുത്ത നിറമായി മാറും.

ഇങ്ങനെയാണ് കുട്ടികളിലെ റെറ്റിന ബ്ളാസ്റ്റോമ തിരിച്ചറിയുവാന്‍ സാധിക്കുന്നത്. മനുഷ്യരില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ക്യാന്‍സറാണ് റെറ്റിന ബ്ളാസ്റ്റോമ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.