ബധിരര്‍ക്കുവേണ്ടി ഡെഫ് ബൈബിള്‍ സൊസൈറ്റി യേശുവിന്റെ ജീവചരിത്രം ഇറക്കി

Breaking News Middle East

ബധിരര്‍ക്കുവേണ്ടി ഡെഫ് ബൈബിള്‍ സൊസൈറ്റി യേശുവിന്റെ ജീവചരിത്രം ഇറക്കി
മിഡില്‍ ഈസ്റ്റ്: മിഡില്‍ ഈസ്റ്റിലെ ബധിരരെ യേശുക്രിസ്തുവിങ്കലേക്കു നേടാനായി ഡെഫ് ബൈബിള്‍ സൊസൈറ്റി ആംഗ്യ ഭാഷകളില്‍ യേശുക്രിസ്തുവിന്റെ ജീവചരിത്രം പുറത്തിറക്കി. ലോകത്തെ 20 രാജ്യങ്ങളിലെ 400 ആംഗ്യ ഭാഷകളില്‍ ഇതുവരെ ബൈബിള്‍ വേദഭാഗങ്ങള്‍ ഇറക്കിയിരുന്നു.

 

എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ 15 ആംഗ്യ ഭാഷകളിലാണ് യേശുവിന്റെ ജീവചരിത്രം അടങ്ങിയ പ്രോഗ്രാം ഇറക്കിയത്. ഇത് വീഡിയോ, മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി സൌകര്യപ്രദമായി കാണുവാന്‍ കഴിയും. ഐ.എസ്. തീവ്രവാദികള്‍ നേരത്തേ അവരുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ബധിരരെ ലക്ഷ്യമാക്കി പ്രത്യേകം റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.

 

ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് യേശുവിന്റെ ജീവചരിത്രം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായി ഡെഫ് ബൈബിള്‍ സൊസൈറ്റി രംഗത്തുവരാന്‍ കാരണമായത്. ഇസ്ളാമിക രാഷ്ട്രങ്ങളില്‍ പതിനായിരക്കണക്കിനു ബധിരര്‍ യേശുവിനെ അറിയാത്തവരായി കഴിയുന്നു.

 

ഇവരെ നേടുവാനായിട്ടാണ് 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യേശുക്രിസ്തുവിന്റെ ജീവചരിത്രം വീഡിയേയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആംഗ്യഭാഷയില്‍ ഈ ചിത്രീകരണം ബധിര ആത്മാക്കള്‍ക്ക് പരിവര്‍ത്തനത്തിന് കാരണമാകുമെന്ന് ഡെഫ് ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ് ജെ. ആര്‍ ‍. ബക്ലി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.