ബര്‍മ്മ: മതസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി പുതിയ നിയമം

Breaking News Global

ബര്‍മ്മ: മതസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി പുതിയ നിയമം
യാങ്കോണ്‍ ‍: ബര്‍മ്മീസ് പാര്‍ലമെന്റില്‍ പുതിയ മത നിയമത്തിന്റെ പ്രാഥമിക രൂപരേഖ പാസ്സാക്കിയതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക. ആഗസ്റ്റ് 21-ന് പാര്‍ലമെന്റില്‍ ജാതിയും മതവും അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ മതനിയമത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയുള്ളത്.

 

പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരു ജാതിയില്‍നിന്നോ മതത്തില്‍നിന്നോ ആരെങ്കിലും മാറി മറ്റൊരു മതത്തില്‍ ചേര്‍ന്നാല്‍ പ്രാദേശിക തലത്തില്‍ രൂപീകൃതമാകുന്ന 5 അംഗ ഔദ്യോഗിക മത സംഘടനാ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ചെയ്യണം. പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് എന്തു കാരണത്താല്‍ വിശ്വാസം അല്ലെങ്കില്‍ മതം മാറുന്നുവെന്നും അതിനുള്ള കാരണം വ്യക്തമാക്കണെന്നും വ്യവസ്ഥ ചെയ്യുന്നു.

 

ഇത്തരം പ്രാദേശിക ബോര്‍ഡില്‍ പലയിടങ്ങളിലും മുഴുവനായും, ഭൂരിപക്ഷവും ബുദ്ധമത പ്രതിനിധികളും ബുദ്ധ സന്യാസികളുമായിരിക്കും. ഇവര്‍ വ്യക്തികളെക്കുറിച്ച് പഠിച്ച് അവര്‍ നല്‍കുന്ന അംഗീകാരം ഉപയോഗിച്ച് മാത്രമേ ഇനി ജാതിയും മതവും വിശ്വാസവും മാറുവാന്‍ അനുമതിയുള്ളു.

 

ഇവ ലംഘിച്ചാല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകും. 5 അംഗ ബോര്‍ഡിന്റെ പരിശോധനാ കാലയളവ് 90 ദിവസമായിരിക്കും. ഇത്രയും സമയത്തിനുള്ളില്‍ വിശ്വാസം മാറുന്ന വ്യക്തിക്ക് യാതൊരു സംരക്ഷണവും പ്രതീക്ഷിക്കേണ്ടതില്ല.

Leave a Reply

Your email address will not be published.