മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു

Breaking News Global Middle East

മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു
ബോര്‍ണോ: 2014 ഏപ്രില്‍ മാസത്തില്‍ നൈജീരിയായിലെ ചിബോക്കി സ്കൂള്‍ അങ്കണത്തില്‍നിന്നും ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മതംമാറാന്‍ വിസമ്മതിച്ചതിനു കല്ലെറിഞ്ഞു കൊലപ്പെടുത്തി.

 

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവായ പാസ്റ്റര്‍ ഏനോക്ക് മാര്‍ക്ക്, ഭാര്യ മാര്‍ത്ത എന്നിവരാണ് ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 14 രാത്രിയില്‍ ഭീകരര്‍ സ്കൂള്‍ വളപ്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 300 സ്കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകുമ്പോള്‍ സ്കൂളിന്റെ 500 മീറ്റര്‍ മാത്രം അകലെ ഏനോക്കും ഭാര്യയും 5 മക്കളും താമസിക്കുന്നുണ്ടായിരുന്നു.

 

സ്ഫോടനം കേട്ട ഉടനെ ഏനോക്കും ഭാര്യയും 5 മക്കളും ഇരുളിന്റെ മറവില്‍ അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപെട്ടു. എന്നാല്‍ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടുപോയ 300 പെണ്‍കുട്ടികളില്‍ തന്റെ മൂത്ത രണ്ടു പെണ്‍മക്കളായ മോനിക്കയും സാറായും ഉണ്ടായിരുന്നു. ചില ആഴ്ചകള്‍ക്കുശേഷം ഇവരില്‍ 50 ഓളം പെണ്‍കുട്ടികള്‍ ഭീകരരുടെ കൈകളില്‍നിന്നും രക്ഷപെട്ട് വീടുകളില്‍ എത്തിയിരുന്നു.

 

ഭീകരരുടെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ഭീകരരുടെ ഭാര്യമാരാക്കി. എല്ലാവരും മുസ്ളീം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നും നിര്‍ബന്ധിച്ചു. ജീവനെ ഭയന്ന് പലരും വഴങ്ങി. എന്നാല്‍ വഴങ്ങാതിരുന്ന മോനിക്കയെ കല്ലെറിഞ്ഞു കൊന്നു.

 

മുസ്ളീമാകുവാന്‍ തയ്യാറാകാത്ത 5 പെണ്‍കുട്ടികളെ പരസ്യമായി തങ്ങളുടെ കണ്‍മുന്നില്‍ കഴുത്തറത്തു കൊലപ്പെടുത്തിയതായും രക്ഷപെട്ട പെണ്‍കുട്ടികളിലൊരു 17 കാരി മറിയം തന്നേടു പറഞ്ഞതായും പാസ്റ്റര്‍ ഏനോക്ക് വെളിപ്പെടുത്തി

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.