ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും

Breaking News Health

ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും
ഉച്ചയ്ക്കു ഭക്ഷണശേഷം ഒന്നു മയങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഗവേഷകര്‍ ‍. ജോലിക്കിടയില്‍ ഭക്ഷണത്തിനുശേഷം ഒരു ഉച്ചമയക്കം, ജോലി ചെയ്യുന്നവര്‍ക്ക് ഉത്സാഹം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായകരമാണെന്ന് ഗ്രീസിലെ ആതന്‍സില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു.

 

രക്തസമ്മര്‍ദ്ദമുള്ള 386 രോഗികളെയാണ് ഇവര്‍ ഇതിനായി പഠനവിധേയമാക്കിയത്. ശരാശരി ഉച്ചമയക്കം, രക്തസമ്മര്‍ദ്ദ നില, ജീവിത ശൈലി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.

 

പഠനത്തില്‍ ഉച്ചമയക്കത്തിലേര്‍പ്പെട്ടവരുടെ രക്ത സമ്മര്‍ദ്ദം ഉച്ചയ്ക്കുറങ്ങാത്തവരുടെ രക്ത സമ്മര്‍ദ്ദത്തേക്കാള്‍ 5 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ അസ്ക്കില്‍ പിയോണ്‍ വൂല ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് മാലിസ് കലിസ്ട്രാറ്റോസ് പറഞ്ഞു.

Leave a Reply

Your email address will not be published.