പി.വൈ.പി.എ. സംസ്ഥാന ഭാരവാഹികള്‍ :
സുധി ഏബ്രഹാം പ്രസിഡന്റ്, ലൈജു ജോര്‍ജ്ജ് സെക്രട്ടറി
കുമ്പനാട്: ഐ.പി.സി. യുവജന സംഘടനയായ പി.വൈ.പി.എ.-യുടെ സംസ്ഥാന പ്രസിഡന്റായി സുധി ഏബ്രഹാം കല്ലുങ്കലിനേയും, സെക്രട്ടറിയായി ലൈജു ജോര്‍ജ്ജ് കുന്നത്തിനേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ അജു അലക്സ്, സിനോജ് ജോര്‍ജ്ജ് (വൈസ് പ്രസിഡന്റുമാര്‍ ), ജോര്‍ജ്ജ് തോമസ് ശൂരനാട്, ജെയിസണ്‍ സോളമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), ജസ്റ്റിന്‍ നെടുവേലില്‍ (ട്രഷറര്‍ ), സുനീഷ് ഉപ്പുതറ (പബ്ളിസിറ്റി കണ്‍വീനര്‍ ). ഏപ്രില്‍ 9ന് കുമ്പനാട്ടുവച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

