സൌദി അറേബ്യയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് 9/11 ഭീകരാക്രമണത്തിലെ ഇരയുടെ ഭാര്യ
ന്യുയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ സൌദി അറേബ്യയെ ഭീകരത വളര്‍ത്തിയതിന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കൊല്ലപ്പെട്ട ഒരാളുടെ ഭാര്യയും 9/11 ഫാമലീസ് യുണൈറ്റഡുന്റെ ദേശീയ ചെയര്‍മാനുമായ ടെറി സ്ട്രാഡ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച നടന്ന 9/11-ന്റെ 25-മത്തെ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റുമാര്‍ രാജ്യത്തെ സംരക്ഷിച്ചുവെന്ന് ആരോപിച്ചതിനുശേഷമാണ് അവര്‍ അപ്പീല്‍ നല്‍കിയത്.
25 വര്‍ഷമായി ഇന്ന് നമ്മുടെ മുന്നിലുള്ള നേതാക്കള്‍ ഉള്‍പ്പെടെ ഭരണകൂടങ്ങള്‍ ഒന്നിനു പുറകെ ഒന്നായി 9/11 കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം സൌദികളെ സംരക്ഷിക്കുവാന്‍ തീരുമാനിച്ചു.
അവര്‍ തെളിവുകള്‍ മറച്ചുവച്ചു. അവര്‍ ജെഎഎസ്ടിഎ (ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്പോണ്‍സേഴ്സ് ഓഫ് ടെററിസം ആക്ട്) വിറ്റോ ചെയ്തു. അവര്‍ പൊതു, സ്വകാര്യ വാഗ്ദാനങ്ങള്‍ ലംഘിച്ചു.
ചടങ്ങില്‍ 9/11 ഇരയുടെ നിരവധി പേരുകള്‍ വായിച്ചതിനുശേഷം സ്ട്രാഡ പറഞ്ഞു. അതില്‍ പരേതനായ ഭര്‍ത്താവ് ടോം എസ് സ്ട്രാഡയും ഉള്‍പ്പെടുന്നു.
ഭീകരാക്രമണ സമയത്ത് നോര്‍ത്ത് ടവറിന്റെ 104-മത്തെ നിലയില്‍വച്ച് കൊല്ലപ്പെടുമ്പോള്‍ 41 വയസുള്ള ടോം സ്ട്രാഡ കാന്റര്‍ഫിറ്റ് ജെറാള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറും പങ്കാളിയുമായിരുന്നു.

