തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി

Breaking News India

തമിഴ്നാട്ടില്‍ ആരാധനാലയം അഗ്നിക്കിരയാക്കി
വിലുപ്പുരം: തമിഴ്നാട്ടില്‍ വിശ്വാസിയുടെ ഉടമസ്ഥ സ്ഥലത്ത് നിര്‍മ്മിച്ച ആരാധനാലയം സുവിശേഷ വിരോധികള്‍ തീവെച്ചു നശിപ്പിച്ചു.

വിലുപ്പുരം ജില്ലയിലെ രാധാപുരം ഗ്രാമത്തില്‍ എല്‍ഷദ്ദായി റിവൈവല്‍ ചര്‍ച്ചിന്റെ ആരാധനാലയമാണ് സെപ്റ്റംബര്‍ 3-ന് അഗ്നിക്കിരയാക്കിയത്. ഓലകൊണ്ടു മേഞ്ഞ ഷെഡ്ഡിലാണ് ആരാധന നടത്തിയിരുന്നത്.

ഇവിടെ 60-ഓളം വിശ്വാസികള്‍ കടന്നു വരാറുണ്ടായിരുന്നുവെന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ ക്രിസ്റ്റഫര്‍ പറഞ്ഞു.

ഈ സഭയിലെ ഒരു അംഗമായ രാമമൂര്‍ത്തിയുടെ സ്ഥലത്തായിരുന്നു ഓലമേഞ്ഞ ആരാധനാലയം നിന്നിരുന്നത്. കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ഈ ആരാധനാലയം നിലനിന്നിരുന്നു. പിഎ സിസ്റ്റം, സംഗീത ഉപകരണങ്ങള്‍ ‍, കസേരകള്‍ ‍, പായ, ഫാന്‍ മുതലായവ കത്തിയമര്‍ന്നു.

ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പാസ്റ്റര്‍ പറഞ്ഞു. പാസ്റ്ററും വിശ്വാസികളും സഭയ്ക്കു പുറത്ത് നിരവധി വീടുകളില്‍ സുവിശേഷം പങ്കുവെയ്ക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമുണ്ടായിരുന്നു.

പലരും പ്രാര്‍ത്ഥനയ്ക്കായി കടന്നുവന്നിരുന്നു. ഇതിനെത്തുടര്‍ന്നു നാട്ടുകാരില്‍ ചിലരില്‍നിന്നും ഭീഷണികള്‍ ഉണ്ടായിരുന്നതായി പാസ്റ്റര്‍ ജോണ്‍ പറഞ്ഞു.