മരണകരമായ ഇടിമിന്നലില്‍നിന്ന് രക്ഷപെട്ട ദമ്പതികള്‍ ദൈവത്തിനു നന്ദി കരേറ്റുന്നു

മരണകരമായ ഇടിമിന്നലില്‍നിന്ന് രക്ഷപെട്ട ദമ്പതികള്‍ ദൈവത്തിനു നന്ദി കരേറ്റുന്നു

Breaking News USA

മരണകരമായ ഇടിമിന്നലില്‍നിന്ന് രക്ഷപെട്ട ദമ്പതികള്‍ ദൈവത്തിനു നന്ദി കരേറ്റുന്നു

സെപ്റ്റംബര്‍ 2-ന് വളരെ മരണകരമായ അപകടം സംഭവിക്കേണ്ട ഒരു ഇടിമിന്നലില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട ദമ്പതികള്‍ ദൈവത്തിനു നന്ദി കരേറ്റുകയാണ്.

യു.എസില്‍ ഓര്‍ലാന്‍ഡയിലൂടെ ഒരു പാതയിലൂടെ കൈകള്‍ കോര്‍ത്ത് കുടപിടിച്ചുകൊണ്ട് നടക്കുകയായിരുന്നു വിവാഹിതരായ ദമ്പതികളായ ആരോണ്‍ വലങ്കോയും (48) ഭാര്യ ക്ളെയര്‍ വലങ്കോയും (43).

പെട്ടന്ന് ആകാശത്തുനിന്നും ഒരു മിന്നല്‍പ്പിണര്‍ ഇരുവരുടെയും മേല്‍ ഏല്‍ക്കുകയും ഇരുവരും താഴെ വീഴുകയുമായിരുന്നു. സമീപത്തുകൂടി യാത്ര ചെയ്ത ചിലര്‍ ഭയാനകമായ ഈ ദൃശ്യം കണ്ടു.

അവര്‍ ഓടിയെത്തി ഇരുവരെയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അവര്‍ ഉടന്‍തന്നെ അടിയന്തിര സഹായത്തിനായി വിളിച്ചു.

സമീപത്തുള്ളവര്‍ പ്രഥമ ശുശ്രൂഷ നല്‍കി. ക്ളെയറിനു ശരീരത്തില്‍ നീലനിറം പ്രകടമായി. 6 മുതല്‍ 10 മിനിറ്റുവരെ പള്‍സോ ശ്വാസമോ ഉണ്ടായിരുന്നില്ല.

സിപിആര്‍ നല്‍കിയപ്പോള്‍ പള്‍സ് തിരികെ കിട്ടി. ആരോണിന്റെ മുഖത്ത് പരിക്കേറ്റു. ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന്റെ ദൃശ്യം സിസി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ദമ്പതികളുടെ മൂന്നു മക്കള്‍ ഈ സമയം ചര്‍ച്ചിലെ യുവജന പ്രോഗ്രാമിലായിരുന്നു. ക്ളെയറും ആരോണും മരണത്തില്‍നിന്നും രക്ഷപെട്ടതിന് ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു. തങ്ങള്‍ ഒരു അത്ഭുതമാണെന്നും ദൈവം കാത്തുസൂക്ഷിച്ചുവെന്നും ഇരുവരും പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.