ഇന്ത്യയിലെ 91 ശതമാനം ഡോക്ടര്‍മാരും മക്കളെ ഡോക്ടര്‍മാരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആഗ്രഹിക്കുന്ന ഒരു ജോലിയാണ് ഡോക്ടര്‍ സേവനം എന്നത് എന്ന് വര്ഷങ്ങളായിള്ള നവമ്മുടെ ഒരു ധാരണയാണ്.
എന്നാല്‍ അടുത്തിടെ ദേബബ്രതാ മിതാലി ഓറോ ഫൌണ്ടേഷന് നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് നമ്മെ ഞെട്ടിക്കുന്നതാണ്.
ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ 91 ശതമാനം പേരും തങ്ങളുടെ മക്കളെ ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കാത്തവരാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലായി 200-ലധികം ഡോക്ടര്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഡോക്ടര്‍മാര്‍ നേരിടുന്ന കഠിനമായ ജോലി സമ്മര്‍ദ്ദം, അമിതമായ ജോലി ഭാരം, ഉറക്കമില്ലായ്മ, കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ രോഗികളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ നേരിടേണ്ടിവരുന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും ഡോക്ടര്‍മാരെ ഭയത്തിലും സമ്മര്ദ്ദത്തിലുമാക്കുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും ജോലിസ്ഥലത്ത് സുരക്ഷിതരല്ലെന്ന ഭയം പങ്കുവെച്ചു.
ഡോക്ടര്‍മാരോടുള്ള പൊതുജനങ്ങളുടെ വിശ്വാസം കുറയുന്നതും നിയമപരമായ നൂലാമാലകളും ഈ തൊഴിലിനോടുള്ള താല്‍പ്പര്യം കുറയാന്‍ കാരണണാകുന്നുണ്ട്.

