ലെബനോന്‍ : പതിനായിരങ്ങളിലേക്ക് സുവിശേഷവുമായി റേഡിയോ സ്റ്റേഷന്‍
ബെയ്റൂട്ട്: ലബനോനിലെ പതിനായിരക്കണക്കിനു ജനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി പുതിയ ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ .
ലെബനോന്‍ മലനിരകളില്‍ പാര്‍ക്കുന്ന ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും വിവിധങ്ങളായ സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ-മതവിദ്വേഷങ്ങളും നേരിടുന്നവരാണ്.
പൊതുവേ കോവിഡ് വൈറസ് ജനങ്ങളെ തളര്‍ത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരാശയിലും ദുരിതങ്ങളിലും കഴിയുന്ന ആത്മാക്കളുടെയിടയിലേക്ക് ക്രിസ്ത്യന്‍ ഗാനങ്ങള്‍ , വേദപുസ്തക സംബന്ധമായ പരിപാടികള്‍ , ദൈവവചനം എന്നീ ആത്മീക പരിപാടികള്‍ എത്തിക്കുന്നത് ബി-ലൈറ്റ് എഫ് എം റേഡിയോയാണ്.
2020 മുതല്‍ വിവിധ ഏഷ്യന്‍ അറബ് രാഷ്ട്രങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ലെബനോനിലേക്കും ദൈവവചനം ശക്തമായി എത്തിക്കുകയാണെന്ന് ബി-ലൈറ്റ് എഫ് എം റേഡിയോയുടെ സംരംഭ സംഘടനയായ ലൈറ്റ് ഹൌസ് അറബ് വേള്‍ഡിന്റെ സ്ഥാപകന്‍ ഇമാദ് സാബ്ബൌര്‍ പറഞ്ഞു.
ആളുകള്‍ വളരെ സന്തോഷത്തോടെയാണ് റേഡിയോ പരിപാടികള്‍ ശ്രവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

