റ്റിപിഎം അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24 മുതല്‍

Breaking News India Top News

റ്റിപിഎം അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24 മുതല്‍
ചെന്നൈ: ദി പെന്തക്കോസ്തു മിഷന്‍ സഭയുടെ അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24-27 വരെ ചെന്നൈ ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

സിലോണ്‍ ‍, മലേഷ്യ, ആസ്ട്രേലിയ, അമേരിക്ക, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 25,000-ത്തില്‍പ്പരം യുവതി യുവാക്കള്‍ പങ്കെടുക്കും. “പൂര്‍ണ്ണ തൃപ്തിയുള്ള ജീവിതം” എന്നതാണു ചിന്താവിഷയം.

സബ് ജൂനിയര്‍ ‍, ജൂനിയര്‍ ‍, സീനിയര്‍ ‍, സൂപ്പര്‍ സീനിയര്‍ എന്നീ ഗ്രൂപ്പുകളിലായി ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ആത്മീയ പരിപാടികള്‍ ഉണ്ടായിരിക്കും. വേദപഠനത്തിനും ധ്യാനത്തിനുമായി സൂപ്പര്‍ സീനിയര്‍ ‍, സീനിയര്‍ വിഭാഗത്തിന് രൂത്തിന്റെ പുസ്തകവും, സബ് ജൂനിയര്‍ ‍, ജൂനിയര്‍ വിഭാഗത്തിനു സങ്കിര്‍ത്തനങ്ങളും നല്‍കിയിട്ടുണ്ട്.
വിവിധ ഭാഷയിലുള്ള ഗാനപരിശീലനം, ബൈബിള്‍ ക്വിസ്, വേദപുസ്തക പടങ്കഥകള്‍ ‍, ഗാനശുശ്രൂഷ, ഉണര്‍വ്വു യോഗം, ഡിബേറ്റ് എന്നിവ ഉണ്ടായിരിക്കും.

14 മുതല്‍ 30 വയസ്സുവരെയുള്ള അവിവാഹിതരായ യുവതി യവാക്കള്‍ക്കു പങ്കെടുക്കാം. പെന്തക്കോസ്തു മിഷന്‍ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പാണിത്. പങ്കെടുക്കുന്നവര്‍ക്കു താമസവും, ഭക്ഷണ സൗകര്യവും കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സഭയുടെ പ്രധാന ശുശ്രൂഷകന്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതി യുവാക്കള്‍ അടുത്തുള്ള റ്റിപിഎം. ഫെയ്ത്ത് ഹോമുമായി ബന്ധപ്പെടുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.