ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ 'കലിപ്പന്‍ മുറികള്‍ ‍' തുറന്നു

ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ ‘കലിപ്പന്‍ മുറികള്‍ ‍’ തുറന്നു

Breaking News India

ദേഷ്യം തീര്‍ക്കണോ? ബംഗളുരുവില്‍ ‘കലിപ്പന്‍ മുറികള്‍ ‍’ തുറന്നു
ബംഗളുരു: ദേഷ്യത്തില്‍നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി യുവതി ബംഗളുരുവില്‍ കലിപ്പന്‍ മുറി തുറന്നു.

ആര്‍ക്കെങ്കിലും ആരോടെങ്കിലും കലിപ്പോ വൈരാഗ്യമോ തോന്നുന്നുണ്ടെങ്കില്‍ അവരെ അക്രമം വെടിഞ്ഞ് സമാധാനത്തോടും ശാന്തിയോടും കഴിയാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് റേജ് റൂമിന് തുടക്കമിട്ടതെന്ന് നടത്തിപ്പുകാരി ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 23 കാരിയായ അനന്യ ഷെട്ടി പറയുന്നു.

ബംഗളുരുവില്‍ ഇത് ആദ്യത്തെ സംരംഭമാണെന്നും 99 രൂപാ മുതല്‍ 299 രൂപാ വരെ കലിപ്പിന്റെ തോത് അനുസരിച്ചാണ് മുറിയുടെ വാടക നിശ്ചയിച്ചിരിക്കുന്നതെന്നും അനന്യ പറയുന്നു.

ദേഷ്യം തോന്നുമ്പോള്‍ നേരെ കലിപ്പന്‍ മുറിയിലേക്കു കയറുക. അവിടെ ഇത്തരക്കാരെ കാത്തിരിക്കുന്നത് പെട്ടന്ന് പൊട്ടിക്കാന്‍ സാധിക്കുന്ന ഗ്ളാസുകള്‍ ‍, കുപ്പികള്‍ എന്നിവയും പെട്ടന്നു തകര്‍ക്കാന്‍ കഴിയാത്ത ടിവി, ഫ്രിഡ്ജ് പോലെയുള്ളവയുമാകും. സാധനങ്ങള്‍ കുറച്ച് അടുക്കിയും, ബാക്കി കുറച്ച് അടുക്കാതെയും വച്ചിരിക്കും.

ഇതെല്ലാം തല്ലിപ്പൊട്ടിച്ചു കഴിയുമ്പോള്‍ ദേഷ്യം താനെ അടങ്ങുമെന്നാണ് യുവതി പറയുന്നത്. ഒരു ദിവസം രാത്രി 2.30 ന് എനിക്ക് ഒരോളോട് വളരെ ദേഷ്യം തോന്നി.

ഒരു സുഹൃത്ത് എന്നോട് എന്തെങ്കിലും തല്ലിപ്പൊളിക്കാന്‍ ഉപദേശിച്ചു. ഞാന്‍ ബംഗളുരുവില്‍ റേജ് റൂമുകള്‍ അന്വേഷിച്ചു. പക്ഷെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആളുകള്‍ക്ക് ഇത് ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി.

ഞാന്‍ അത് യഥാര്‍ത്ഥ്യമാക്കി. തന്റെ പുതിയ സംരംഭത്തെക്കുറിച്ച് അനന്യ പറഞ്ഞു.

ജപ്പാനിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരം കലിപ്പന്‍ മുറികള്‍ എത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.