ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

Breaking News Middle East

ലിബിയയില്‍ ‍6 ഈജിപ്റ്റ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
ട്രിപ്പോളി: ഈജിപ്റ്റ് പൌരന്മാരായ 6 പേരെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി.
ഈജിപ്റ്റിലെ സുഹാജിലെ അല്‍ഹര്‍ജു ഗ്രാമത്തില്‍ നിന്നുള്ള 6 പുരുഷന്മാരെയാണ് വ്യാഴാഴ്ച തട്ടിക്കൊണ്ടു പോയത്.

ഇവര്‍ ലിബിയിയില്‍ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ ജോലിക്കായി എത്തിയവരാണ്. വിമാനത്താവളത്തില്‍നിന്നും വാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ വാഹനം തടയപ്പെട്ടു.

ഉടന്‍ തന്നെ ഡ്രൈവര്‍ ഇവരെ ഇറക്കിവിട്ട് തിരികെ പോയി. 6 പേരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം അറിഞ്ഞ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ നാദര്‍ ഷുക്രി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ 6 പേരും മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകപ്പെട്ടവരാണെന്നും ഓരോരുത്തര്‍ക്കും 3,100 യു.എസ്. ഡോളര്‍ വീതം മോചന ദ്രവ്യം ആവശ്യപ്പെട്ടതായും മനസ്സിലാക്കാന്‍ കഴിഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ട ചില സഹോദരങ്ങഴുടെ ബന്ധു ഹാനി സാദ്രക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇരകളുടെ വീടുകള്‍ വിറ്റാല്‍ പോലും മോചന ദ്രവ്യം നല്‍കാനുള്ള പണം ലഭിക്കില്ലെന്നും നരകയാതനെ അനുഭവിക്കുകയാണെന്നും സാദ്രക് മാധ്യമങ്ങളോട് പറഞ്ഞു.

2015 ഫെബ്രുവരി 15-ന് ലിബിയയില്‍ ഇസ്ളാമിക തീവ്രവാദികള്‍ 21 ഈജിപ്റ്റ് പൌരന്മാരെ തട്ടിക്കൊണ്ടുപോയി കഴുത്തറത്ത ദാരുണ സംഭവം ഉണ്ടായതിന്റെ വാര്‍ഷിക ദിവസത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇപ്പോഴത്തെ സംഭവം നടന്നതെന്ന് വിശ്വാസികള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.