കെനിയയില്‍ ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു സംസാരിക്കരുത്: 700 പാസ്റ്റര്‍മാര്‍
നെയ്റോബി: ജൂലൈ മാസത്തില്‍ കെനിയ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമഅവിടെ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് പ്രസംഗിക്കരുതെന്ന് 700 ഓളം പാസ്റ്റര്‍മാരുടെ മുന്നറിയിപ്പ്.
കെനിയയിലെ പെന്തക്കോസ്ത്-ബാപ്റ്റിസ്റ്റ്-പ്രൊട്ടസ്റ്റന്റ് സഭകളുടെ ഐക്യ വേദിയായ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കെനിയയുടെ പാസ്റ്റര്‍മാര്‍ സംയുക്തമായി തയ്യാറാക്കിയ അഭ്യര്‍ത്ഥനാ സന്ദേശം ഒബാമയ്ക്ക് അയച്ചു കഴിഞ്ഞു. ഒബാമ കെനിയയില്‍ വരുമ്പോള്‍ സ്വവര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗ രതി എന്നീ വിഷയങ്ങളെക്കുറിച്ച് സംവാദം നടത്തേണ്ട യാതൊരു ആവശ്യവുമില്ല.
ഞങ്ങളുടെ വിശ്വാസം, സംസ്ക്കാരം, ആളുകളുടെ ജീവിത നിലവാരം എന്നിവയെ മാനിക്കുക. അമേരിക്കയും കെനിയയുമായി ഇപ്പോള്‍ നല്ല അത്മബന്ധമാണുള്ളത്. അതുകൊണ്ട് പ്രസിഡന്റ് ഒബാമ നല്ല രീതിയില്‍ രാജ്യത്തോട് ഇടപെടുമെന്ന് പാസ്റ്റര്‍മാര്‍ പ്രത്യാശിക്കുന്നു.

