എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു
അസ്സീല: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സ്നാനം ഏറ്റു വിശ്വാസത്തില്‍ വന്ന 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.
പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. എത്യോപ്യയിലെ പ്രമുഖ ഗരമായ അസ്സീലയില്‍ പ്രാദേശിക സഭയില്‍ നടന്ന സ്നാന ശുശ്രൂഷയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റു ചെയ്ത്. ഏപ്രില്‍ 25ന് ഒരു പ്രാദേശിക സഭയില്‍ 40 പേര് പുതുതായി വിശ്വാസത്തില്‍ വന്നു സ്നാനപ്പെടുകയുണ്ടായി. ഒരു പ്രമുഖ ക്രൈസ്തവ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്നാന ശുശ്രൂഷ.
ഇവിടെ സഭാ പ്രവര്‍ത്തനം ശക്തമാണ്. അന്ന് 15 പോലീസുകാരെത്തി പാസ്റ്റര്‍മാരേയും വിശ്വാസികളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 7 പേര് അറസ്റ്റിലായി. ഇവരില്‍ 4 പേര് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്നവരാണ്. രണ്ടു ദിവസം ജയിലില്‍ കിടന്ന വിശ്വാസികള്‍ക്ക് അസ്സീല കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തര്‍ക്കും 250 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.
രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടവര് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍നിന്നും ഇസ്ളാം മതത്തില്നിന്നുമുള്ളവരാണ്. ഇവിടെ 62.8 ശതമാനം പേര് ക്രൈസ്തവരാണെങ്കിലും ഇതില്‍ 43.5 ശതമാനം പേരും ഓര്‍ത്തഡോക്സുകാരാണ്. 33.9 ശതമാനം പേര് മുസ്ളീങ്ങളാണ്.

