സ്വര്‍ഗ്ഗം കിട്ടുമെന്നു കരുതി യുവതി ഏകാദശി ദിനത്തില്‍ ആത്മഹത്യ ചെയ്തു
ബംഗളുരു : അന്ധവിശ്വാസം മനുഷ്യന്റെ ഉള്ളില്‍ കടന്നു കൂടിയാല്‍ ജീവിതം തന്നെ അവസാനിപ്പിക്കുവാന്‍ തയ്യാറാകുന്നവരാണ് ചിലര്‍ .
ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്. മാണ്ട്യ ജില്ലക്കാരിയായ സീതാലക്ഷ്മി (44) എന്ന സ്ത്രീയാണ് ഈ അന്തഃകരണം ചെയ്തത്. ഏകാദശി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്ന് വിശ്വസിച്ച് ബംഗളുരു ബസവനഗുഡി ഉത്തരാദി മഠത്തിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു ഇവര്‍ .
ഡിസംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവും, കഴിഞ്ഞ വര്‍ഷം സഹോദരിയും, അടുത്തയിടെ അമ്മയും മരിച്ചതോടെ സീതാലക്ഷ്മി സഹോദരനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ സീതാലക്ഷ്മി ഉത്തരാദി മഠത്തില്‍ പ്രഭാഷണം കേള്‍ക്കാന്‍ പോയിരുന്നു.
വൈകുണ്ഠം ഏകാദശി ദിവസത്തില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം കിട്ടുമെന്ന് പ്രഭാഷകന്‍ പറഞ്ഞിരുന്നു. പ്രഭാഷണം കഴിഞ്ഞ് ഉടന്‍ സഹോദരനെ വിളിച്ച സീതാലക്ഷ്മി, അമ്മയും ചേച്ചിയും സ്വര്‍ഗ്ഗത്തില്‍ ആണെന്നും ഇന്നു മരിക്കുകയാണെങ്കില്‍ താനും അവരുടെ അടുത്ത് എത്തുമെന്നും പറഞ്ഞു.
തുടര്‍ന്ന് വൈകിട്ടോടെ മഠത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആറരയോടെ മൃതദേഹം പുറത്തെടുത്തു.

