ആമസോണ്‍ മേഖലയില്‍ സുവിശേഷ ഉണര്‍വ്വ്; ആറ് മാസത്തിനിടയില്‍ 14,500 പേര്‍ സ്നാനപ്പെട്ടു

ആമസോണ്‍ മേഖലയില്‍ സുവിശേഷ ഉണര്‍വ്വ്; ആറ് മാസത്തിനിടയില്‍ 14,500 പേര്‍ സ്നാനപ്പെട്ടു

Breaking News Global

ആമസോണ്‍ മേഖലയില്‍ സുവിശേഷ ഉണര്‍വ്വ്; ആറ് മാസത്തിനിടയില്‍ 14,500 പേര്‍ സ്നാനപ്പെട്ടു

ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ യേശുക്രിസ്തുവിന്റെ സുവിശേഷ ഉണര്‍വ്വ് പടരുന്നു.

വിശാലമായ മഴക്കാടുകളിലുടനീളം ക്രിസ്ത്യന്‍ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആയിരങ്ങളെയാണ് രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തോണികളിലും നദീതീരങ്ങളിലും സഞ്ചരിക്കുന്ന മിഷണറിമാര്‍ ദൈവസഭകള്‍ സ്ഥാപിക്കുകയും ആയിരക്കണക്കിനു പുതിയ നിയമ വിശ്വാസികളെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു.

ഒരു കാലത്ത് പുറത്തുനിന്നും ആര്‍ക്കും എത്തിച്ചേരാനാവില്ലെന്ന് കരുതിയ സമൂഹങ്ങളിലേക്ക് അതിവേഗമാണ് സുവിശേഷം എത്തുന്നത്.

ആമസോണ്‍ നദിയിലും അതിന്റെ പോഷക നദികളുടെ പ്രവാഹത്തിലും ചെറിയ സഭകള്‍ ഇപ്പോള്‍ തടി ആരാധനാലയങ്ങളിലും പൊങ്ങിക്കിടക്കുന്ന വീടുകളിലും ബോട്ടുകളില്‍ വിശ്വാസികള്‍ ആരാധനയ്ക്കായി ഒത്തുകൂടുന്നു.

ദൈവമാണ് എനിക്ക് എല്ലാം. ദൈവമാണ് എന്റെ പിതാവ്. യേശുവില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. നദിക്കരയില്‍ പൊങ്ങിക്കിടക്കുന്ന മുളകൊണ്ടുള്ള വീട്ടില്‍ ജീവിതം ചിലവഴിച്ച 53 കാരനായ റാമോസ് പറയുന്നു.

ബെലെം ഫോര്‍സ്ക്വയര്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ജോസു ബജ്സണ്‍ സാക്ഷീകരിക്കുന്നു. ആദ്യം ഒരു മിഷണറിയായും പിന്നീട് ഒരു പാസ്റ്ററായും ആമസോണിലെ നദികളിലൂടെ പതിറ്റാണ്ടുകളായി സഞ്ചരിച്ച കഥ.

ചിലപ്പോള്‍ 9 മൈല്‍ വരെ ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ നടന്നു ഒരു സഭ സ്ഥാപിക്കാന്‍ സമര്‍പ്പിക്കപ്പെട്ട അനുഭവം.

ഫോര്‍സ്ക്വയര്‍ സഭ മാത്രം ആമസോണിലുടനീളം ഏകദേശം 3200 സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ 14,500 പേരെ സ്നാനപ്പെടുത്തി.

ഈ വര്‍ഷത്തെ ഞങ്ങളുടെ ലക്ഷ്യം 30,000 ത്തിലധികം ആളുകളെ സ്നാനപ്പെടുത്തുക എന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.